തൃശൂരിൽ ഹോട്ടൽ മുറിയിൽ ദമ്പതികളെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് സമീപം ആത്മഹത്യാകുറിപ്പ്

Thursday 08 June 2023 11:09 AM IST

തൃശൂർ: ഹോട്ടൽ മുറിയിൽ ദമ്പതികളെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ എന്നിവരാണ് മരിച്ചത്. തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സന്തോഷ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യയെ കിടക്കയിലും മകളെ കുളിമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

കുടുംബം കുറേക്കാലം ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് എറണാകുളത്ത് മാറി. ഈ മാസം നാലിനാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ രാത്രി മുറി ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഇന്ന് പുലർച്ചെയായിട്ടും വാതിൽ തുറക്കാതായതോടെ ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.