അജ്ഞാതരുടെ ആക്രമണം: വീട്ടമ്മക്കും മകനും പരിക്ക്

Friday 09 June 2023 2:26 AM IST

മട്ടാഞ്ചേരി: അജ്ഞാതരുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കും മകനും പരിക്കേറ്റു. ഡ്രൈവിംഗ് സ്കൂൾ അദ്ധ്യാപകനായ പോൾ സെബാസ്റ്റ്യനും മതാവ് ഡയാന ക്ളിറ്റസിനുമാണ് പരിക്കേറ്റത്.

തലയ്ക്കും മുഖത്തും കുത്തേറ്റ് പരിക്കേറ്റ പോൾ സെബാസ്റ്റ്യനെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചെത്തിയ രണ്ട് പേർ ബലമായി ഗേറ്റ് തുറന്ന് അകത്ത് കയറി അസഭ്യം പറയുകയും ഡയാനയെയും മകനെയും കത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തോപ്പുംപടി പൊലീസ് കേസെടുത്തു.