ഈ പെരുമ്പാമ്പ് മുപ്പത് കൊല്ലത്തോളം ജീവിക്കും, പ്രത്യേകതകൾ നിരവധി; വീട്ടിൽ പാമ്പിനെ വളർത്തുന്നതിനെക്കുറിച്ച് വാവ
കേരളത്തിൽ കാണപ്പെടുന്ന പെരുമ്പാമ്പുകളെ വാവ സുരേഷ് നിരവധി തവണ പിടികൂടിയിട്ടുണ്ട്. വലയിൽ കുരുങ്ങിയ അവസ്ഥയിൽ നിരവധി തവണ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. 1972ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് 25,000 രൂപ പിഴയോ മൂന്ന് മൂന്ന് വർഷം വരെ തടവോ ലഭിക്കുന്ന കുറ്റമാണ്.
പാമ്പുകളെ വീടുകളിൽ വളർത്താൻ പാടില്ല. പക്ഷേ വിദേശ രാജ്യങ്ങളിൽ പാമ്പുകളെ വീടുകളിൽ വളർത്തുന്നത് സാധാരണമാണ്. ഇപ്പോൾ ഇന്ത്യയിലും വിദേശ പെരുമ്പാമ്പുകളെ വീട്ടിൽ വളർത്തുന്നുണ്ട്. ലക്ഷങ്ങളാണ് ഓരോ പാമ്പിന്റെയും വില.
ഏറ്റവും പ്രചാരമുള്ള വളർത്തു പാമ്പാണ് ബോൾ പെരുമ്പാമ്പുകൾ അഥവാ റോയൽ പെരുമ്പാമ്പുകൾ. സൗത്ത് ആഫ്രിക്കയിൽ നിന്ന് കൊണ്ട് വന്ന അമ്പതിനായിരം രൂപ വിലയുള്ള പെരുമ്പാമ്പിനെ വാവ സുരേഷ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ആള് ചില്ലറക്കാരനല്ല ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ നിരവധി സിനിമയിലും, സീരിയലിലും അഭിനയിച്ച താരം കൂടിയാണ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോസ്...