ജിയോ സാവൻ പ്രൊ പ്രീപെയ്ഡ് പ്ലാനുകൾ

Saturday 10 June 2023 2:50 AM IST

കൊച്ചി: ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 269 രൂപ മുതൽ 28 ദിവസത്തെ വാലിഡിറ്റിയുള്ളതാണ് ഈ പ്ലാനുകൾ. ദിവസവും 1.5 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളുകളും എസ്.എം.എസും ഇതിലുണ്ട്. കൂടാതെ പരസ്യങ്ങളില്ലാതെ പാട്ട് കേൾക്കാവുന്ന 99 രൂപയുടെ ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ സൗജന്യമായി ലഭിക്കും.

അൺ ലിമിറ്റഡ് ജിയോ ട്യൂൺസ്, അൺലിമിറ്റഡ് ഡൗൺലോഡ്, ഉയർന്ന ക്വാളിറ്റി ഓഡിയോ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. പുതിയ ഉപഭോക്താക്കൾക്കും നിലവിൽ ജിയോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും ലഭ്യമാകും.

28, 56 അല്ലെങ്കിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ യഥാക്രമം 269 , 529 , 739 രൂപയ്ക്ക് ലഭ്യമാണ്. പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാൻ എടുക്കേണ്ടി വരില്ല. കണക്റ്റിവിറ്റിയും മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ഒരുമിച്ച് ലഭ്യമാകും.