അങ്കണവാടി വർക്കർ, ഹെൽപ്പർ അഭിമുഖം

Saturday 10 June 2023 1:51 AM IST

തിരുവല്ല: പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ നിരണം പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് വനിതകളുടെ സെലക്ഷൻ ലിസ്റ്റ് തയാറാക്കുന്നതിനുള്ള അഭിമുഖം 13,14,15 തീയതികളിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ഇതുസംബന്ധിച്ച കത്ത് ലഭിക്കാത്ത അപേക്ഷകർ പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0469 2610016.