എൻജി. എൻട്രൻസ്: യോഗ്യതാ പരീക്ഷ മാർക്ക്

Saturday 10 June 2023 12:01 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ വിദ്യാർത്ഥികൾ ഓൺലൈനായി നൽകിയ യോഗ്യതാ പരീക്ഷയുടെ മാർക്ക് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 12ന് ഉച്ചയ്ക്ക് രണ്ടുവരെ മാർക്ക് പരിശോധിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300