ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബാൾ :ഇന്ത്യയ്ക്ക് വിജയത്തുടക്കം

Saturday 10 June 2023 1:44 AM IST

ഭുവനേശ്വർ : ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്നലെ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് മംഗളോളിയയെ തോൽപ്പിച്ചു. 12-ാം മിനിട്ടിൽ മലയാളിതാരം സഹൽ അബ്ദുൽ സമദാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. രണ്ട് മിനിട്ടിന് ശേഷം ലാലിയൻസുവാല ചാംഗ്തെ രണ്ടാം ഗോളും നേടി. നാലു രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ലബനോൻ 3-1ന് വനൗട്ടുവിനെ തോൽപ്പിച്ചു. തിങ്കളാഴ്ച വനൗട്ടുവിനോടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Advertisement
Advertisement