ക​ണ്ണി​ൽ​ ​നോ​ക്കി​യാ​ൽ​ ​ഉ​ള്ള​റി​യാം,​ നേത്രസമ്പർക്കം

Sunday 11 June 2023 6:00 AM IST

ക​ണ്ണി​ൽ​ ​നോ​ക്കി​യാ​ൽ​ ​ഉ​ള്ള​റി​യാ​മെ​ന്നു​ ​പ​റ​യു​ന്ന​തു​ ​കേ​ട്ടി​ട്ടി​ല്ലേ?​ ​ഇ​വി​ടെ​യാ​ണ് ​നേ​ത്ര​സ​മ്പ​ർ​ക്ക​ത്തി​ന്റെ​ ​പ്ര​സ​ക്തി.​ ​വ്യ​ക്തി​ക​ൾ​ ​ത​മ്മി​ൽ​ ​നേ​രി​ട്ടു​ള്ള​ ​സം​ഭാ​ഷ​ണ​ത്തി​ൽ​ ​അ​നി​വാ​ര്യ​മാ​യ​ ​ഒ​രു​ ​സം​ഗ​തി​യാ​ണ് ​നേ​ത്ര​സ​മ്പ​ർ​ക്കം.​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ന്നെ,​ ​സം​ഭാ​ഷ​ണം​ ​ഫ​ല​വ​ത്താ​ക​ണ​മെ​ങ്കി​ൽ​ ​നേ​രി​ട്ടു​ള്ള​താ​കു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​പ​ണ്ടൊ​ക്കെ​ ​അ​ത്യാ​വ​ശ്യ​ ​വി​വ​ര​ങ്ങ​ൾ​ ​പ​റ​യാ​ൻ​ ​മാ​ത്ര​മേ​ ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നു​ള്ളൂ.​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ന്റെ​ ​ആ​വി​ർ​ഭാ​വ​ത്തോ​ടെ​യാ​ണ് ​ന​മ്മു​ടെ​ ​പ​ഴ​യ​ ​പ​ല​ ​പ​തി​വു​ക​ളും​ ​തെ​റ്റി​യ​ത്.​ ​വ്യ​ക്തി​ബ​ന്ധ​ങ്ങ​ളി​ൽ​ ​വി​ള്ള​ലു​ണ്ടാ​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​മൊ​ബൈ​ൽ​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​കാ​ര​ണ​മാ​കു​ന്നു​ണ്ട് ​എ​ന്ന​ ​സ​ത്യം​ ​പ്ര​ത്യേ​കം​ ​ഗ​വേ​ഷ​ണം​ ​കൂ​ടാ​തെ​ ​ത​ന്നെ​ ​സ്വീ​ക​രി​ക്കാ​മെ​ന്നു​ ​തോ​ന്നു​ന്നു.​ ​കാ​ര​ണം​ ​ന​മ്മു​ടെ​ ​മൊ​ബൈ​ൽ​ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ​ ​നേ​ത്ര​സ​മ്പ​ർ​ക്ക​മി​ല്ല​ ​എ​ന്ന​തു​ത​ന്നെ.​ ​അ​തി​നാ​ൽ​ ​അ​ത്ത​രം​ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ​ ​തെ​റ്റി​ദ്ധാ​ര​ണ​ക്കു​ള്ള​ ​സാ​ദ്ധ്യ​ത​ ​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്.​ ​പ്ര​ത്യേ​കി​ച്ചും​ ​ഏ​റെ​ ​അ​ടു​പ്പ​മു​ള്ള​വ​ർ​ ​ത​മ്മി​ലാ​കു​മ്പോ​ൾ.​ ​അ​തേ​സ​മ​യം​ ​നേ​രി​ട്ടു​ള്ള​ ​സം​ഭാ​ഷ​ണ​ത്തി​ൽ​ ​നേ​ത്ര​സ​മ്പ​ർ​ക്കം​ ​മൂ​ലം​ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ ​ഒ​ഴി​വാ​ക്കാനു​ള്ള​ ​സാ​ദ്ധ്യ​ത​യും​ ​കൂ​ടു​ത​ലാ​ണ്.​ ​ക​ണ്ണി​ൽ​ ​നോ​ക്കാ​തെ​യു​ള്ള​ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ​ ​ക​ള്ള​ത്ത​ര​മു​ണ്ടെ​ന്നു​ത​ന്നെ​യാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​ഒ​രു​ ​സെ​ക്ക​ന്റി​ൽ​ ​ഒ​രു​ ​ചെ​റു​വേ​ള​യെ​ന്ന​ ​ക​ണ​ക്കി​ൽ​ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ​ ​നേ​ത്ര​സ​മ്പ​ർ​ക്കം​ ​നി​ല​നി​റു​ത്താ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കു​ക.​ ​വ്യ​ക്തി​ബ​ന്ധ​ങ്ങ​ളി​ല​ത് ​ന​ല്ല​ ​ഉൗ​ഷ്‌​മ​ള​ത​ ​നി​ല​നി​റു​ത്തും​ ​-​ ​ന​മ്മ​ൾ​ ​പ​റ​യു​ന്ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ.

(സംസ്ഥാന ഭി​ന്നശേഷി​ കമ്മി​ഷണറാണ് പഞ്ചാപകേശൻ)