പ​ദ്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ​ ​ജീ​വ​നൊ​ടു​ക്കി

Wednesday 14 June 2023 1:52 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​ശ്രീ​പ​ദ്‌​മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ദി​വ​സ​ ​വേ​ത​ന​ക്കാ​ര​ൻ​ ​ട്രെ​യി​നി​ന് ​മു​ന്നി​ൽ​ ​ജീ​വ​നൊ​ടു​ക്കി.​ ​നേ​മം​ ​സ്വ​ദേ​ശി​ ​സ​തീ​ഷ്‌​കു​മാ​റാ​ണ് ​(43​)​ ​മ​രി​ച്ച​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​യാ​യി​രു​ന്നു​ ​സം​ഭ​വം.​ 14​ ​വ​ർ​ഷ​മാ​യി​ ​ദി​വ​സ​ ​വേ​ത​ന​ക്കാ​ര​നാ​യി​രു​ന്ന​ ​സ​തീ​ഷ്‌​കു​മാ​ർ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നെ​ന്ന് ​മ​റ്റ് ​ജീ​വ​ന​ക്കാ​ർ​ ​പ​റ​ഞ്ഞു.​ 500​ ​രൂ​പ​ ​ദി​വ​സ​ ​വേ​ത​ന​ത്തി​ന് ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​സ​തീ​ഷ്‌​കു​മാ​റി​ന് ​പി.​എ​ഫ്,​ ​ഇ.​എ​സ്.ഐ ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​സു​പ്രീം​കോ​ട​തി​ ​നി​യ​മി​ച്ച​ ​താ​ത്കാ​ലി​ക​ ​ഭ​ര​ണ​സ​മി​തി​ 2018​ൽ​ ​സ​തീ​ഷ്‌​കു​മാ​റി​നെ​യ​ട​ക്കം​ 10​ ​പേ​രെ​ ​സ്ഥി​ര​പ്പെ​ടു​ത്തി​ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ടു​വ​ന്ന​ ​ഭ​ര​ണ​സ​മി​തി​ ​ഉ​ത്ത​ര​വ് ​മ​ര​വി​പ്പി​ച്ചെ​ന്നാ​ണ് ​ജീ​വ​ന​ക്കാ​രു​ടെ​ ​ആ​രോ​പ​ണം.​ ​അ​ർ​ച്ച​ന​യാ​ണ് ​സ​തീ​ഷ് ​കു​മാ​റി​ന്റെ​ ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​കൈ​ലാ​സ് ​(10​)​​,​​​ ​ദ​ക്ഷ​ ​(​ഒ​രു​ ​വ​യ​സ്).