കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Tuesday 20 June 2023 8:32 AM IST

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. എക്സ്‌കവേറ്റർ ഓപ്പറേറ്റർ പത്തനംതിട്ട സ്വദേശി അരവിന്ദൻ (22) ആണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഫാക്ടറിക്കുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. അരവിന്ദന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പൂർണമായും അണച്ചിട്ടില്ല. പരിക്കേറ്റ രണ്ടുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്. അകത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗം പരിശോധന നടത്തുന്നുണ്ട്. രാത്രി വൈകിയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. പുലർച്ചെ ഉൾപ്പെടെ ജീവനക്കാരുള്ള കമ്പനിയാണ്.