മാക് അക്കാദമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം: ഉന്നത നിലവാര മാധ്യമ, വിനോദ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തുന്ന ഗവൺമെന്റ് അംഗീകൃത സ്ഥാപനമായ തിരുവനന്തപുരം മായ അക്കാദമി ഒഫ് അഡ്വാൻസ്ഡ് ക്രിയേറ്റിവിറ്റി(മാക്) യിൽ വിവിധ കോഴ്സുകൾക്ക് അഡ്മിഷൻ തുടരുന്നു.
ത്രീ-ഡി അനിമേഷൻ, വി.എഫ്.എക്സ്, മൾട്ടിമീഡിയ, എ.ആർ-വി.ആർ, ഗെയ്മിംഗ്, ഇന്റീരിയർ ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിംഗ്, മായ, ത്രീ-ഡി മാക്സ്, യു.ഐ/യു.എക്സ് ഡിസൈൻ തുടങ്ങിയ കോഴ്സുകൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ എം.എസ്.സി(മൾട്ടീമിഡിയ), എം.എസ്.സി(ഗെയ്മിംഗ് ടെക്നോളജി) എന്നീ യൂണിവേഴ്സിറ്റി തല കോഴ്സുകൾക്കും അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. പ്ലസ് ടു/ഡിഗ്രി ക്കാർക്ക് അപേക്ഷിക്കാം.
150ൽപരം ശാഖകളുള്ള മാക് അക്കാദമി ഈ മേഖലകളിൽ ഉയർന്ന ജോലിസാധ്യത ഉറപ്പുവരുത്തുന്ന സ്ഥാപനമാണെന്നും ഈവർഷം 1.6 ലക്ഷത്തിലേറെ ഒഴിവുകളാണ് മീഡിയ ആൻഡ് ഇൻഡസ്ട്രീസ് മേഖലയിൽ പ്രതീക്ഷിക്കുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു. കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി അവസരമുള്ള കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടാതെ ഇ.എം.ഐ ലോൺ സൗകര്യവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഫീസ് ഇളവുകളും ലഭിക്കും. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കുന്നതിന് സഹായിക്കാൻ നാഷണൽ ലെവൽ പ്ലേയ്സ്മെന്റ് സെൽ പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്ക് O471 4061163, 5235937777, 9645846000 ബന്ധപ്പെടാവുന്നതാണ്.