പ്രഭാഷണ പരമ്പര
Saturday 08 July 2023 12:19 AM IST
കൊച്ചി: അൺലീഷിംഗ് ദി പവർ ഒഫ് ഡാറ്റ ഇൻ ദി ഇറ ഒഫ് ചാറ്റ് ജി.പി.ടി എന്ന വിഷയത്തിൽ മഹാരാജാസ് കോളേജിൽ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സെന്റർ ഒഫ് സോഷ്യോ- ഇക്കണോമിക് ആൻഡ് എൺവയൺമെന്റൽ സ്റ്റഡീസ് മഹാരാജാസ് ഇക്കണോമിക്സ് വിഭാഗവുമായി ചേർന്ന് നടത്തിയ പരമ്പരയിൽ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രൊഫസർ ജോമോൻ എം. ജോസ് വിഷയം അവതരിപ്പിച്ചു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വി.എസ്. ജോയ് അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഇ.എസ് ഡയറക്ടർ ഡോ. എൻ. അജിത്കുമാർ, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. പി.ജി. ശങ്കരൻ, മഹാരാജാസ് കോളേജ് ഇക്കണോമിക്സ് വിഭാഗം മേധാവി സന്തോഷ് ടി. വർഗീസ് എന്നിവർ സംസാരിച്ചു.