അതായത് രമണാ...സംവിധായക‌ർ വേണ്ടെന്ന് വച്ച രംഗം പഞ്ചാബി ഹൗസിൽ ഉൾപ്പെടുത്തിയത് ഹരിശ്രീ അശോകൻ കാരണം: വെളിപ്പെടുത്തലുമായി ഇന്ദ്രൻസ്

Thursday 04 July 2019 3:23 PM IST

1998ൽ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് എന്ന ചിത്രത്തിൽ നമ്മളെ ഏറെ ചിരിപ്പിച്ചത് ഇന്ദ്രൻസും ഹരീശ്രീ അശോകനും ദിലീപും കൂടി കിണറ്റിൻ കരയിൽ ഇരുന്ന് പല്ലു തേച്ചുകൊണ്ട് തലേദിവസത്തെ സ്വപ്നത്തെപ്പറ്റി സംസാരിക്കുന്ന സീനായിരുന്നു. അതിലെ അതായത് രമണാ... എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ആ സീൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതായിരുന്നെന്ന് കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ദ്രൻസ്.

'സംവിധായകരുടെ ഊർജം ഭയങ്കരമാണ്. പഞ്ചാബ് ഹൗസ് ചെയ്യുമ്പോൾ ഓരോ ഡയലോഗും സംവിധായകൻ തന്നെ ഇരുന്ന് ആസ്വദിച്ച് ചിരിക്കും. നീളം കൂടുമ്പോൾ ഏത് കളയണമെന്ന് വിഷമമുണ്ടാകും. ആ കിണറ്റിൻ കരയിൽ തലേദിവസം സ്വപ്‌നം കണ്ട ചെറിയ സീൻ അവർ എല്ലാം കൂടി വളർത്തി. നമുക്കും അതങ്ങ് രസമായി തോന്നി. പിന്നീട് ഏതോ ഒരു സീനെടുത്ത് ഇതിനെയങ്ങ് ഒഴിവാക്കി. അപ്പോൾ ഹരിശ്രീ അശോകൻ പോയി അവരുടെയടുത്ത് പറഞ്ഞ് ഒഴിവാക്കിയ സീൻ തിരിച്ച് കയറ്റുകയായിരുന്നു.'അദ്ദേഹം പറഞ്ഞു

വീഡിയോ കാണാം...