കെ.എസ്.ആർ.ടി.സി ബസ് പച്ചക്കറി കടയിലേക്ക് പാഞ്ഞു കയറി, ഒരാൾ മരിച്ചു

Thursday 04 July 2019 5:25 PM IST

തിരുവനന്തപുരം: നെടുമങ്ങാട് പുത്തൻപാലത്ത് കെ.എസ്.ആർ.ടി.സി ബസ് പച്ചക്കറി കടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. എരയം സ്വദേശി ചന്ദ്രനാണ് മരിച്ചത്. ഇയാളുടെ മകൻ ആരോമൽ (12) പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വിതുരയിൽ നിന്നും നെടുമങ്ങാടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പച്ചക്കറി കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.