ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്സ് യു വി
തൃശൂർ : ഗുരുവായൂരപ്പന് വഴിപാടായി വീണ്ടും മഹീന്ദ്രയുടെ ആഡംബര കാർ. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്സ്‌യുവി കാറിന്റെ ഏറ്റവും പുതിയ മോഡലായ XUV700 AX7 Automatic ആണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. ഇന്ന് ഉച്ചപൂജയക്ക് ശേഷം കിഴക്കേനടയിൽ നടന്ന ചടങ്ങിൽ വാഹനം ഗുരുവായൂരപ്പന് സമർപ്പിച്ചു.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ആട്ടോമോട്ടീവ് ടെക്‌നോളജി ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് ആർ. വേലുസ്വാമി കൈമാറി. .
വൈറ്റ് കളർ ആട്ടോമാറ്റിക് പെട്രോൾ എഡിഷൻ എക്‌സ് യുവി ആണ്ത്. രണ്ടായിരം സിസി ഓൺ റോഡ് വില 2885853 രൂപയാകും. 2021 ഡിസംബറിൽ ലിമിറ്റഡ് എഡിഷൻ ഥാർ വാഹനം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്നു. ഇത് ലേലം ചെയ്തത് വിവാദമായിരുന്നു.