ശ്രീരാമചന്ദ്രൻ ശബരിയോട് പറഞ്ഞത്
ഒാരോ കാലത്ത് ഒാരോ കാര്യങ്ങൾ നടക്കും. അതങ്ങനെ നടന്നാൽ ലോകം ഇടിഞ്ഞുവീഴും എന്ന് കരുതുന്നതിൽ ഒരു കാര്യവുമില്ല. എല്ലാം നമ്മൾ ഇച്ഛിക്കുന്നത് പോലെ എപ്പോഴും നടക്കണമെന്നുമില്ല. ശബരിമലയിൽസ്ത്രീകൾക്ക്ഉണ്ടായിരുന്നപ്രായത്തിലധിഷ്ഠിതമായപ്രവേശനവിലക്ക്സുപ്രീംകോടതിനീക്കി.അത്ശരിയാണോതെറ്റാണോഎന്ന്ഇനിവാദിച്ചിട്ട് എന്തുകാര്യം. അതല്ല,പഴയആചാരംതിരിച്ചുകൊണ്ടുവരണംഎന്ന്ആഗ്രഹിക്കുന്നവർ ശബരിമലയിൽപോയിതപസിരുന്ന്ദേവനെപ്രത്യക്ഷപ്പെടുത്തിഇഷ്ടവരമായിതങ്ങളുടെആഗ്രഹംനേടിയെടുക്കുകഎന്നഒരുവഴിയേഇനിഅവശേഷിക്കുന്നുള്ളൂ. രാഷ്ട്രീയക്കാരാരും പോകുമെന്ന്തോന്നുന്നില്ല.അവർക്ക്ഒരുദിവസംകുറച്ചുപേരെയെങ്കിലും പ്രസ്താവനയിലൂടെയോപ്രസംഗത്തിലൂടെയോഏഷണിയിലൂടെയോ ഭീഷണിയിലൂടെയോ തെറ്റിദ്ധരിപ്പിച്ചില്ലെങ്കിൽ ഉറക്കം വരില്ല. അങ്ങനെയുള്ളവർക്ക് എങ്ങനെ തപസ്സിനുള്ള ഏകാഗ്രത ഉണ്ടാകും.
ഐതിഹ്യത്തിൽ അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനമാണ് പന്തളം കൊട്ടാരത്തിനുള്ളത്. അയ്യപ്പൻ പന്തളം കൊട്ടാരത്തിൽ ജനിച്ച കുട്ടിയാണെന്ന് എവിടെയും പറയുന്നില്ല. കാട്ടിൽനിന്ന് രാജാവിന് കിട്ടിയ തങ്കക്കനിയാണത്. രാജാവിന്റെ പിന്തുടർച്ചാവകാശിയായി അയ്യപ്പനെയാണ് രാജാവ് നിശ്ചയിച്ചത് എന്നാണ് കഥ. കഥയിൽ ചോദ്യമില്ലാത്തതുകൊണ്ട് അത് അതേപടി അംഗീകരിക്കുന്നു. പക്ഷേ രാജാവിന്റെ ഉപദേശക വൃന്ദത്തിന് അതിനോട് യോജിപ്പില്ലായിരുന്നു. അതിനാലാണ്, അയ്യപ്പൻ ക്ഷത്രിയനാണോ എന്ന് നിശ്ചയമില്ലെന്നും അതിനാൽ രാജാവാകാൻ യോഗ്യത ഇല്ലെന്നുമുള്ള ഒരു വാദം അവർ മുന്നോട്ട് വച്ചതായിപറയപ്പെടുന്നത്. അക്കാലത്ത് ക്ഷത്രിയനല്ലാത്തവർക്ക് രാജാവാകാൻ യോഗ്യതയില്ല എന്നായിരുന്നു റൂൾ. ആ റൂൾ ഇപ്പോഴും തുടർന്നിരുന്നെങ്കിൽ പിണറായിക്കും മോദിക്കുമൊന്നും രാജ്യം ഭരിക്കാൻ പറ്റില്ലായിരുന്നു. പക്ഷേ രാജാവ് ഉപദേശം സ്വീകരിച്ചില്ല. അങ്ങനെയാണെങ്കിൽ പെറ്റുകിടക്കുന്ന പുലിയുടെപാൽകൊണ്ടുവരട്ടെ. ക്ഷാത്രവീര്യമുള്ള ക്ഷത്രിയനാണെന്ന് അപ്പോൾ അംഗീകരിക്കാം എന്ന ഉപാധി ഉപദേശകവൃന്ദം മുന്നോട്ടുവച്ചു. പെറ്റുകിടക്കുന്ന പുലിക്ക് ശൗര്യം കൂടുതലാണ്. അതിന്റെയടുത്ത് ക്ഷത്രിയനല്ല, ഏത് ജാതിക്കാരൻ ചെന്നാലും അത് കടിക്കും. ഇത് ഉപദേശക വൃന്ദത്തിന് അറിയാമായിരുന്നു. എന്നാൽ അയ്യപ്പന് ഇതും ഇതിനപ്പുറവും കഴിയുമെന്ന് രാജാവിന് ഉറപ്പുണ്ടായിരുന്നു. പക്ഷേ പുലിയുമായി വന്ന അയ്യപ്പൻ രാജ്യഭാരം ഏറ്റെടുത്തില്ല. ശബരിമലയിൽ പോയി കൈലാസത്തിൽ ലയിച്ച് യോഗസ്ഥിതനായി എന്നാണ് പുരാണം. അതവിടെ നിൽക്കട്ടെ. ശബരിമല എന്ന പേര് എങ്ങനെ ഉണ്ടായി? അതിനും നിമിത്തമായത് ഒരു സ്ത്രീയാണ്. താഴ്ന്ന ജാതിക്കാരിയായ, വേദങ്ങളറിഞ്ഞുകൂടാത്ത , അക്ഷരാഭ്യാസമില്ലാത്ത ശബരി എന്ന ഒരു അമ്മ. ഒരു വലിയ മഹർഷിയുടെ ശുശ്രൂഷകയായിരുന്ന ആ അമ്മയുടെ പേരിലാണ് ശബരിമല ഇന്നും അറിയപ്പെടുന്നത്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിൽ പമ്പാതീരത്ത് വന്ന ശ്രീരാമ ലക്ഷ്മണന്മാർ ശബരിയെ കാണുന്നത് വർണിച്ചിട്ടുണ്ട്. ശബരി ശ്രീരാമചന്ദ്രന്റെ സാന്നിദ്ധ്യത്തിലാണ് സമാധി പ്രാപിക്കുന്നത്. അതിന് മുമ്പ് ശബരിയുടെ മനസിൽ ഉണ്ടായിരുന്ന ചില സംശയങ്ങൾ പറയാതെതന്നെ അറിഞ്ഞ് രാഘവൻ ഉപദേശം നൽകുന്നുണ്ട്. രാഘവന്റെ ഉപദേശം ശ്രദ്ധിച്ചാൽ ശബരിയുടെ സംശയങ്ങൾ മനസിലാവും.
- പുരുഷന് മാത്രമേ പൂജിക്കാൻ അധികാരമുള്ളോ?
- താഴ്ന്ന ജാതിക്കാർക്ക് ഭഗവാനെ ആരാധിക്കാൻ അധികാരമുണ്ടോ?
- സ്ത്രീ പൂജിക്കുന്നത് തെറ്റാണോ?
എഴുത്തച്ഛൻ ശ്രീരാമചന്ദ്രന്റെ മറുപടി ഇങ്ങനെ രാമായണത്തിൽ പകർത്തുന്നു.
നാകുലം കൂടാതെ ഞാൻ പറയുന്നത് കേൾ നീ.
''പുരുഷസ്ത്രീജാതിനാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിന് ജഗത്ത്രയേ
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും
മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും.''
പുരുഷനെന്നോ, സ്ത്രീ എന്നോ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം. തീർത്ഥസ്നാനം നടത്തിയതുകൊണ്ടോ, വേദാദ്ധ്യയനവും യാഗവും നടത്തിയതുകൊണ്ടോ ഒരുത്തനും(എഴുത്തച്ഛൻഒരുത്തൻഎന്നവാക്കാണ്ഉപയോഗിച്ചിരിക്കുന്നത്) എന്നെ കണ്ടുകിട്ടുകയില്ല എന്നും തുടർന്ന് ശ്രീരാമചന്ദ്രൻ പറയുന്നു.
ശ്രീധർമ്മ ശാസ്താവ് യോഗസ്ഥിതനായിരിക്കുന്ന ശബരിയുടെ പേരിലുള്ള മലയിൽ ആർക്കും കയറാം. ഭക്തിയുണ്ടായാൽ മാത്രം മതി.ഭക്തി ഉണ്ടോ ഇല്ലയോ എന്ന് പുറമേ നോക്കി മൂന്നാതൊരാൾക്ക് വിലയിരുത്താനാവില്ല.ഭക്തിയില്ലെന്ന് നടിച്ച് കയറുന്നവരാവും ഉള്ളിൽ ഏറ്റവും കൂടുതൽ ഭഗവാനെ വിളിക്കുന്നത്.ഒാരോത്തരുടെയും ഉള്ളം ആർക്കറിയാം.അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാർക്കും കയറാം. ഒരു കുഴപ്പവുമില്ല.