പാലാരിവട്ടം പാലം കരാർ കമ്പനി കരിമ്പട്ടികയിൽ

Wednesday 12 July 2023 3:00 AM IST

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ, നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ആർ.ഡി.എസ് പ്രോജക്‌ടിനെതിരെയാണ് പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയറുടെ നടപടി. കമ്പനിക്കുണ്ടായിരുന്ന എ ക്ലാസ് ലൈസൻസ് റദ്ദാക്കി. അ‌ഞ്ച് വർഷം സർക്കാരിന്റെ ടെൻഡറുകളിൽ പങ്കെടുക്കുക്കാനാവില്ല. മേൽപ്പാലം നിർമ്മാണത്തിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.