ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം
Thursday 13 July 2023 12:02 AM IST
വടകര : കടത്തനാട് ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആർടിസ്റ്റ് നമ്പൂതിരി അനുസ്മരണം നടന്നു. എഴുത്തുകാരനും പ്രഭാഷകനുമായ കെ.വി.സജയ് മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയിലില്ലാത്ത രേഖകളുടെ കല തികവോടുകൂടി മലയാളികൾ അനുഭവിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളിലൂടെയാണെന്ന് കെ വി സജയ് പറഞ്ഞു. ജഗദീഷ് പാലയാട് സ്വാഗതം പറഞ്ഞു. ചിത്രകാരന്മാരായ, രമേശ് രഞ്ജനം, രാജേഷ് എടച്ചേരി,അശോക് കുമാർ മൂരാട്, ശ്രീജിത്ത് വിലാതപുരം,പവിത്രൻ ഒതയോത്ത്, പ്രതാപ് മൊണാലിസ, ഫോട്ടോഗ്രാഫർ കെ ശശി, സുധാകരൻ തത്തോത്ത്, വത്സൻ കുനിയിൽ, ടി.വി.സജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രമോദ് മാണിക്കോത്ത് നന്ദി പറഞ്ഞു.