അടുത്തുവച്ച് ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു; സംഭവം വയനാട്ടിൽ

Thursday 13 July 2023 8:43 AM IST

വയനാട്: കല്‍പ്പറ്റ മടക്കിമലയിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആണ് അപകടം നടന്നത്.

ഫോൺ അടുത്തു വച്ച് സിനാൻ മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈൽ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. രണ്ടു വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്ന ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.