നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Wednesday 19 July 2023 3:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ശനിയാഴ്ചവരെ വടക്കൻ ജില്ലകളിൽ കാലവർഷം ശക്തിപ്പെട്ടേക്കും. മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്നുമുതൽ 22വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നു മുതൽ 22വരെ വടക്കൻ കേരളം, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടാതെകേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.