തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴ

Thursday 20 July 2023 12:20 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ. കോട്ടയം, ആലപ്പുഴ, പത്തനംത്തിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇടവിട്ട് മഴ ലഭിക്കും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ- വടക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശത്തിനും മുകളിലായി നിലകൊള്ളുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂർമർദ്ദമായി മാറുന്ന സാഹചര്യത്തിലാണ് മഴ ലഭിക്കുന്നത്. കേരള തീരത്ത് മത്സ്യബന്ധനവും പാടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.