ചിത്രലയം, മലയാള​ത്തി​ന്റെ​ ​വാ​ന​മ്പാ​ടി​ ​കെ.​എ​സ്.​ ചി​ത്ര അ​റു​പ​തി​ലേക്ക്

Sunday 23 July 2023 5:48 AM IST

മലയാള​ത്തി​ന്റെ​ ​വാ​ന​മ്പാ​ടി​ ​കെ.​എ​സ്.​ ചി​ത്ര അ​റു​പ​തി​ലേക്ക്. ചി​ത്തി​ര​യാ​ണ് ​ചി​ത്ര​യു​ടെ​ ​ജ​ന്മ​ ​ന​ക്ഷ​ത്രം.​ ജ​ന്മ​ദി​നം​ 27​ നാണ്.​ ഈ​ ​വേ​ള​യി​ൽ​ ​ ചി​ത്ര​യു​മാ​യി​ ​ന​ട​ത്തി​യ​ ​​സം​ഭാ​ഷ​ണത്തി​ൽ നി​ന്ന്

ചിത്ര പാടിയ ഒ​രു​ പാ​ട്ടെ​ങ്കി​ലും​ കേ​ൾ​ക്കാ​തെ​ ന​മ്മു​ടെ​ ഒ​രു​ ദി​ന​വും​ ക​ട​ന്നു​ പോ​കാ​റി​ല്ല​.പാ​ട്ടു​മാ​യി​ ശ്രോ​താ​ക്ക​ൾ​ക്കു​ മു​ന്നി​ൽ​ ചി​രി​തൂ​കി​ നി​ൽ​ക്കു​ന്ന​ കെ​.എ​സ്.ചി​ത്ര​യ്ക്ക് അ​റു​പ​തു​ വ​യ​സാ​കു​ന്നു​. ഈ​ വേ​ള​യി​ൽ​ കേ​ര​ള​കൗ​മു​ദി​യു​മാ​യി​ ന​ട​ത്തി​യ​ ദീ​ർ​ഘ​ സം​ഭാ​ഷ​ണ​മാ​ണി​വി​ടെ​. ചി​ത്ര​യു​ടെ​ ജീ​വി​ത​ത്തി​ൽ​ നി​ർ​ണാ​യ​ക​ സ്ഥാ​ന​മു​ള്ള​ ചി​ല​ വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചു​ള്ള​ ചി​ത്ര​യു​ടെ​ പ്ര​തി​ക​ര​ണ​ത്തോ​ടെ​യാ​ണ് തു​ട​ക്കം​.

 അ​ച്ഛ​ൻ​ (​കൃ​ഷ്ണ​ൻ​ ​നാ​യ​ർ)

അ​ച്ഛ​നാ​ണെ​ന്റെ​ ​ആ​ദ്യ​ ​ഗു​രു.​ ​ഞാ​നൊ​രു​ ​ഗാ​യി​ക​യാ​വ​ണ​മെ​ന്ന് ​എ​ന്നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത് ​എ​ന്റെ​ ​അ​ച്ഛ​നാ​ണ്.​ ​അ​ച്ഛ​നൊ​രു​ ​ഗാ​യ​ക​നാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​ഗാ​യ​ക​നെ​ന്ന​ ​നി​ല​യി​ൽ​ ​അ​ച്ഛ​ന് ​ഒ​രു​പാ​ട് ​അ​വ​സ​ര​ങ്ങ​ളൊ​ന്നും​ ​കി​ട്ടി​യി​രു​ന്നി​ല്ല.​ ​സ്കൂ​ൾ​ ​ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്നു​.​ ​ആ​ ​സ​മ​യ​ത്ത് ​ സ്കൂ​ളി​ലൊ​രു​പാ​ട് ​ ക​ലാ​പ​രി​പാ​ടി​ക​ളൊ​ക്കെ​ ​അ​ച്ഛ​ൻ​ ​മു​ൻ​കൈ​യെ​ടു​ത്ത് ​ചെ​യ്തി​ട്ടു​ണ്ട്.​ ​എ​ന്റെ​ ​ബാ​ക്ക് ​ബോ​ൺ​ ​അ​ച്ഛ​നാ​യി​രു​ന്നു.​ ​അ​സു​ഖ​ങ്ങ​ളൊ​ക്കെ​ ​ഉ​ള്ള​ ​സ​മ​യ​ത്തും,​ ​ആ​ ​വേ​ദ​ന​യൊ​ക്കെ​ ​സ​ഹി​ച്ച് ​അ​ച്ഛ​ൻ​ ​റെ​ക്കോ​ഡിം​ഗി​നും​ ​എ​ല്ലാം​ ​എ​ന്റെ​ ​കൂ​ടെ​ ​വ​ന്നി​രി​ക്കു​മാ​യി​രു​ന്നു.​ ​അ​പ്പോ​ൾ​ ​എ​നി​ക്ക് ​വേ​ണ്ടി​ ​എ​ത്ര​ ​വേ​ദ​ന​ ​അ​ച്ഛ​ൻ​ ​അ​നു​ഭ​വി​ച്ചി​രു​ന്നു​ ​എ​ന്ന് ​ആ​ലോ​ചി​ക്കു​മ്പോ​ൾ​ ​എ​നി​ക്ക് ​ഒ​രു​പാ​ട് ​സ​ങ്ക​ട​മു​ണ്ട്.​ ​അ​ച്ഛ​ന്റെ​ ​ത്യാ​ഗ​ത്തി​ന്റെ​ ​ഫ​ല​മാ​ണ് ​ദൈ​വം​ ​എ​നി​ക്കി​പ്പോ​ൾ​ ​ത​ന്നി​രി​ക്കു​ന്ന​ ​ഈ​ ​ജീ​വി​തം​ ​എ​ന്ന് ​ഞാ​ൻ​ ​വി​ശ്വ​സി​ക്കു​ന്നു.

 അ​മ്മ​ ​(​ശാ​ന്ത​കു​മാ​രി)

എ​ല്ലാ​ ​അ​മ്മ​മാ​രെ​യും​ ​പോ​ലെ​ ​എ​ന്റെ​ ​അ​മ്മ​യും​ ​വ​ള​രെ​ ​സ്ട്രി​ക്ട് ​ആ​യി​ട്ടു​ള്ള​ ​ഒ​രു​ ​അ​മ്മ​യാ​യി​രു​ന്നു.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​ഒ​രു​ ​ചി​ട്ട​യി​ൽ​ ​ത​ന്നെ​ ​പോ​ക​ണ​മെ​ന്ന് ​അ​മ്മ​യ്ക്ക് ​നി​ർ​ബ​ന്ധ​മാ​യി​രു​ന്നു.​ ​ജീ​വി​ത​ത്തി​ൽ​ ​ചി​ട്ട​ ​പ​ഠി​പ്പി​ച്ച​ത് ​അ​മ്മ​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​ജീ​വി​ത​ത്തി​ന്റെ​ ​മൂ​ല്യ​ങ്ങ​ൾ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​പ​ഠി​പ്പി​ച്ച് ​ത​ന്ന​ ​ഒ​രാ​ളാ​ണ് ​അ​മ്മ.

 ചേ​ച്ചി

ചേ​ച്ചി​ ​കെ.​എ​സ്.​ബീ​ന​ ​ആ​ണ് ​എ​ന്നെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​സം​ഗീ​തം​ ​അ​ഭ്യ​സി​ച്ച​തും​ ​ഒ​രു​ ​ഗാ​യി​ക​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഫീ​ൽ​ഡി​ലേ​ക്ക് ​ആ​ദ്യം​ ​വ​ന്ന​തും.​ ​ചേ​ച്ചി​യെ​ ​പാ​ട്ട് ​പ​ഠി​പ്പി​ക്കു​ന്ന​ത് ​കേ​ട്ടാ​ണ് ​ഞാ​ൻ​ ​പാ​ടി​ ​തു​ട​ങ്ങി​യ​ത്.​ ​പി​ന്നെ​ ​ചേ​ച്ചി​യാണ് ​സ​ദ​സ്സി​ലി​രു​ന്ന് ​എ​ന്നെ​ ​സ​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​തും,​ ​എ​ന്നെ​ ​ക​റ​ക്ട് ​ചെ​യ്യു​ന്ന​തും.​ ​ചേ​ച്ചി​ ​ഓ​ക്കെ​ ​പ​റ​ഞ്ഞാ​ൽ,​ ​കൊ​ള്ളാ​മെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​അ​തെ​നി​ക്കൊ​രു​ ​കോ​ൺ​ഫി​ഡ​ൻ​സാ​ണ്.​ ​അ​താ​ണ് ​ചേ​ച്ചി.

 അ​നു​ജൻ

അ​നി​യ​ൻ​ ​മ​ഹേ​ഷ് .​അ​വ​ൻ​ ​ചെ​റു​തി​ലെ​ ​മൃ​ദം​ഗം​ ​പ​ഠി​ച്ചി​ട്ടു​ണ്ട്.​ ​അ​തു​ക​ഴി​ഞ്ഞ് ​വ​ലു​താ​യ​പ്പോ​ൾ​ ​ഗി​റ്റാ​ർ​ ​ആ​ണ് ​വാ​യി​ക്കു​ന്ന​ത്.​ ​ചെ​റു​തി​ലെ​ ​ഭ​യ​ങ്ക​ര​ ​കു​റു​മ്പും​ ​ഒ​ക്കെ​യാ​യി​രു​ന്നു.​ ​വ​ലു​താ​യ​പ്പോ​ൾ​ ​വ​ള​രെ​ ​പാ​വ​മാ​യി​.​ ​വ​ള​രെ​ ​പാ​വ​മാ​യു​ള്ള​ ​ഒ​രു​ ​അ​നി​യ​നാ​ണ്.​ ​എ​ന്താ​പ​റ​യ​ണ്ടേ,​ ​അ​നി​യ​നും​ ​എ​നി​ക്ക് ​സ​പ്പോ​ർ​ട്ടാ​ണ്.​ ​അ​വ​രു​ടെ​യൊ​ക്കെ​ ​പ്രാ​ർ​ത്ഥ​ന​കൊ​ണ്ടാ​ണ് ​ന​മ്മ​ളൊ​ക്കെ​ ​ഇ​പ്പോ​ഴും​ ​ഇ​ങ്ങ​നെ​ ​ജീ​വി​ച്ച് ​പോ​വു​ന്ന​തെ​ന്ന് ​പ​റ​യ​ണം.

 വി​ജ​യ് ​ ശങ്കർ

എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യു​ന്ന​തു​പോ​ലെ​ ​എ​ന്റെ​ ​സം​ഗീ​ത​ ​ജീ​വി​ത​ത്തി​ലാ​ണെ​ങ്കി​ലും​ ​എ​ല്ലാ​ത്തി​ലും​ ​ഒ​രു​ ​തീ​രു​മാ​നം​ ​എ​ടു​ക്കു​ന്ന​ത് ​എ​ന്റെ​ ​ഭ​ർ​ത്താ​വ് ​വി​ജ​യ​ൻ​ ​ചേ​ട്ട​നാ​ണ്.​ ​സ്റ്റു​ഡി​യോ​ ​തു​ട​ങ്ങി​യ​താ​ണെ​ങ്കി​ലും​ ​ഓ​ഡി​യോ​ ​ട്രാ​ക്സ് ​റെ​ക്കോ​ഡിം​ഗ് ​ക​മ്പ​നി​ ​തു​ട​ങ്ങി​യ​താ​ണെ​ങ്കി​ലും​ ​അ​തെ​ല്ലാം​ ​വി​ജ​യ​ൻ​ ​ചേ​ട്ട​ന്റെ​ ​ഇ​നി​ഷ്യേ​റ്റീ​വാ​ണ്.​ ​ഞാ​നി​പ്പോ​ഴും​ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ ​നി​ൽ​ക്കു​ന്ന​തി​ന് ​ഒ​രു​ ​ഡി​സി​ഷ​ൻ​ ​എ​ടു​ത്ത് ​ക​റ​ക്ടാ​യു​ള്ള​ ​രീ​തി​യി​ൽ​ ​എ​ന്നെ​ ​മു​ൻ​പോ​ട്ട് ​കൊ​ണ്ടു​പോ​കു​ന്ന​ ​ആ​ള് ​വി​ജ​യ​ൻ​ ​ചേ​ട്ട​നാ​ണ്.​ ​അ​ത്ര​യും​ ​സ​പ്പോ​ർ​ട്ടീ​വാ​യി​ ​വി​ജ​യ​ൻ​ ​ചേ​ട്ട​ൻ​ ​കൂ​ടെ​ ​നി​ൽ​ക്കു​ന്ന​ത് ​കൊ​ണ്ടാ​ണ് ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ ​ഇ​പ്പോ​ഴും​ ​എ​ന്റെ​ ​സം​ഗീ​ത​ ​ജീ​വി​തം​ ​മു​ന്നോ​ട്ട് ​പോ​വു​ന്ന​ത്.

 ന​ന്ദന

ന​ന്ദ​ന​യെ​ക്കു​റി​ച്ച് ​പ​റ​യു​മ്പോ​ൾ​ ​എ​ന്താ​ ​പ​റ​യേ​ണ്ടേ,​ ​എ​നി​ക്ക് ​കി​ട്ടി​യൊ​രു​ ​വ​ര​മാ​ണ​വ​ൾ.​ ​ഒ​രു​പാ​ട് ​സൗ​ഭാ​ഗ്യ​ങ്ങ​ൾ​ ​അ​വ​ളെ​നി​ക്ക് ​കൊ​ണ്ടു​ത്ത​ന്നു.​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാ​വു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​എ​നി​ക്ക് ​ പ​റ​യാ​നു​ള്ള​ത്.​എ​ട്ടു​ ​വ​ർ​ഷം​ ​ഞ​ങ്ങ​ളോ​ടൊ​പ്പം​ ​സു​ഖ​മാ​യി​ട്ടും​ ​സ​ന്തോ​ഷ​മാ​യി​ട്ടും​ ​ജീ​വി​ച്ചു.​ ​അ​തു​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​കൊ​ണ്ടു​പോ​യി.​ ​അ​വ​ള് ​എ​നി​ക്ക് ​വേ​ണ്ടി​ ​ഒ​രു​പാ​ട് ​അ​ഡ്‌​ജ​സ്റ്റ് ​ചെ​യ്യു​മാ​യി​രു​ന്നു.​ ​ഞാ​ൻ​ ​കോ​ൺ​സേ​ർ​ട്ടി​നൊ​ക്കെ​ ​പോ​കു​ന്ന​ ​സ​മ​യ​ത്തൊ​ക്കെ​ ​എ​ന്നെ​ക്കാ​ണാ​തെ​ ​അ​ത്ര​യും​ ​ദി​വ​സം​ ​നി​ൽ​ക്കു​മ്പോ​ഴൊ​ക്കെ​ ​അ​വ​ൾ​ക്ക് ​സ​ങ്ക​ട​മു​ണ്ടെ​ന്ന് ​എ​നി​ക്കു​മ​റി​യാം,​എ​നി​ക്കും​ ​സ​ങ്ക​ട​മാ​ണ്.​ ​പ​ക്ഷെ​ ​എ​ന്നാ​ലു​മ​വ​ൾ​ ​മാ​ക്സി​മം​ ​അ​ഡ്ജ​സ്റ്റ് ​ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു.​ ​എ​ന്താ​ ​ഞാ​ൻ​ ​പ​റ​യേ​ണ്ട​ത്.

 ആ​ന​ന്ദം വി​ജ​യ​ൻ​ ​ചേ​ട്ട​ന്റെ​ ​അ​മ്മ

അ​മ്മ​ ​എ​ന്നെ​ ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​മ​രു​മ​ക​ളാ​യി​ ​ക​ണ്ടി​ട്ടി​ല്ല.​ ​സ​ത്യം​ ​പ​റ​ഞ്ഞാ​ൽ​ ​അ​മ്മ​യു​ടെ​ ​മ​ക്ക​ൾ​ ​രാ​ജി​യും​ ​ജാ​നി​ക്കു​മു​ള്ള​തി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​സ്നേ​ഹ​വും​ ​സ്ഥാ​ന​വും​ ​എ​നി​ക്ക് ​ത​ന്നി​ട്ടു​ള്ള​ ​ആ​ളാ​ണ് ​അ​മ്മ.​ ​അ​ത്ര​യും​ ​സ​പ്പോ​ർ​ട്ടീ​വാ​യി​ ​നി​ന്നി​ട്ടേ​യു​ള്ളു.​ ​പ​ക്ഷെ​ ​അ​ധി​ക​നാ​ൾ​ ​ഞ​ങ്ങ​ളു​ടെ​ ​കൂ​ടെ​ ​അ​മ്മ​ ​ഉ​ണ്ടാ​യി​ല്ല​ ​എ​ന്നു​ള്ള​ത് ​വ​ലി​യ​ ​വി​ഷ​മ​മാ​യി​ ​ത​ന്നെ​ ​എ​ന്നു​മു​ണ്ട്.​ ​അ​മ്മ​യും​ ​വീ​ണ​ ​വാ​യി​ക്കു​ക​യൊ​ക്കെ​ ​ചെ​യ്യു​ന്ന​ ​ഒ​രാ​ളാ​യി​രു​ന്നു.​ ​ഒ​രു​ ​ക​ലാ​കാ​രി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​ന്റെ​ ​ക​ലാ​ ​ജീ​വി​തം​ ​മു​ൻ​പോ​ട്ട് ​കൊ​ണ്ടു​പോ​കാ​ൻ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​എ​ന്നെ​ ​സ​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്ന​ ​വ്യ​ക്തി​ക​ളി​ൽ​ ​ഒ​രാ​ള് ​ത​ന്നെ​യാ​ണ് ​അ​മ്മ​യും.

 എം.​ജി.​രാ​ധാ​കൃ​ഷ്ണൻ

എ​നി​ക്കൊ​രു​ ​അ​ഞ്ച് ​വ​യ​സൊ​ക്കെ​യു​ള്ള​പ്പോ​ൾ​ ​ര​ണ്ട് ​വ​യ​സു​ള്ള​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന് ​വേ​ണ്ടി​ ​പാ​ടാ​നാ​യി​ട്ടാ​ണ് ​എ​ന്നെ​ ​ആ​കാ​ശ​വാ​ണി​യി​ൽ​ ​ആ​ദ്യം​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ചേ​ട്ട​ൻ​ ​കൊ​ണ്ടു​പോ​കു​ന്ന​ത്.​ ​അ​തി​നു​ ​ശേ​ഷം​ ​ഓ​ഡി​ഷ​ൻ,​ ​മി​നി​ ​കോ​റ​ൽ​ ​ഗ്രൂ​പ്പി​ൽ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ചേ​ട്ട​ന്റെ​ ​മ്യൂ​സി​ക്കി​ൽ​ ​കു​റെ​ ​പാ​ട്ടു​ക​ൾ​ ​പാ​ടി.​ ​ഇ​തെ​ല്ലാം​ ​കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ്.​ ​പി​ന്നെ​ ​കു​മ്മാ​ട്ടി​ ​എ​ന്ന​ ​സി​നി​മ.​ ​അ​ത് ​ക​ഴി​ഞ്ഞ് ​ആ​ദ്യം​ ​പാ​ടി​യ​ ​അ​‌​ഞ്ച് ​സി​നി​മ​യും​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ചേ​ട്ട​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​എ​ന്നെ​ ​ആ​ദ്യ​മാ​യി​ ​സി​നി​മ​യി​ൽ​ ​തു​ട​ങ്ങി​പ്പി​ച്ച​ ​വ്യ​ക്തി,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഒ​രു​പാ​ട് ​ല​ളി​ത​ ​ഗാ​ന​ങ്ങ​ൾ​ ​പ​ഠി​ച്ചും​ ​പാ​ടി​യു​മാ​ണ് ​എ​ന്റെ​യും​ ​എ​ന്റെ​ ​ചേ​ച്ചി​യു​ടെ​യും​ ​ഒ​ക്കെ​ ​തു​ട​ക്കം.​ ​അ​തി​നൊ​ക്കെ​ ​ത​ല​തൊ​ട്ട് ​അ​നു​ഗ്ര​ഹി​ച്ച​ ​ഒ​രാ​ളാ​ണ് ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ചേ​ട്ട​ൻ.

 ഓ​മ​ന​ക്കു​ട്ടി​ ​

ഓ​മ​ന​ ​ചേ​ച്ചി​ ​എ​ന്റെ​ ​ഒ​രു​ ​ഗു​രു​വാ​ണെ​ന്ന് ​പ​റ​യു​ന്ന​തി​ൽ​ ​എ​നി​ക്കൊ​രു​പാ​ട് ​അ​ഭി​മാ​ന​മു​ണ്ട്.​ ​ഞാ​ൻ​ ​ഒ​ൻ​പ​താം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​നാ​ഷ​ണ​ൽ​ ​ടാ​ല​ന്റ് ​സ​ർ​ച്ച് ​സ്കോ​ള​ർ​ഷി​പ്പ് ​കി​ട്ടി​ ​എ​ന്റെ​ ​ഗു​രു​വാ​യി​ ​ഓ​മ​ന​ ​ചേ​ച്ചി​യെ​ ​തെ​ര​ഞ്ഞെ​ടു​ത്തി​ട്ട് ​ഞാ​ന​വി​ടെ​ ​പ​ഠി​ക്കാ​ൻ​ ​പോ​യി​ത്തു​ട​ങ്ങി​യ​ത്.​ ​ഏ​ഴു​ ​വ​ർ​ഷ​ത്തോ​ളം​ ​ഓ​മ​ന​ചേ​ച്ചി​യു​ടെ​ ​ശി​ക്ഷ​ണ​ത്തി​ൽ​ ​പ​ഠി​ച്ചു.​ ​ഒ​രു​പാ​ട് ​ക​ച്ചേ​രി​ക​ൾ​ക്ക് ​ഞാ​ൻ​ ​വോ​ക്ക​ൽ​ ​സ​പ്പോ​ർ​ട്ടി​ന് ​ഓ​മ​ന​ചേ​ച്ചി​യു​ടെ​ ​കൂ​ടെ​ ​പോ​യി​ട്ടു​ണ്ട്.​ ​ആ​ ​വീ​ട്ടി​ലെ​ ​ഒ​രം​ഗ​ത്തെ​ ​പോ​ലെ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ഞാ​ൻ.​ ​ഓ​മ​ന​ ​ചേ​ച്ചി​യു​ടെ​ ​മ​ക​ൾ​ ​ല​ക്ഷ്മി​യും​ ​ഞാ​നും​ ​പാ​ട്ട് ​പ​ഠി​ത്തം​ ​ക​ഴി​ഞ്ഞാ​ൽ​ ​അ​ത്യാ​വ​ശ്യം​ ​ഹോം​വ​ർ​ക്ക് ​ഒ​ക്കെ​ ​അ​വി​ടെ​ ​ഇ​രു​ന്ന് ​ത​ന്നെ​ ​ചെ​യ്യും.​ ​എ​ന്റെ​ ​അ​ച്ഛ​ൻ​ ​വ​ന്നി​ട്ടാ​ണ് ​എ​ന്നെ​ ​വീ​ട്ടി​ലേ​ക്ക് ​തി​രി​കെ​ക്കൊണ്ടു​പോ​കു​ന്ന​ത്.​ ​അ​ത് ​മി​ക്ക​വാ​റും​ ​ഒ​രു​ ​ഏ​ഴു​മ​ണി​യൊ​ക്കെ​ ​ആ​വും.​ ​പാ​ട്ടു​ ​പ​ഠി​ത്ത​വും​ ​ഹോം​വ​ർ​ക്കും​ ​ക​ഴി​ഞ്ഞാ​ൽ​ ​ല​ക്ഷ്മി​യു​ടെ​ ​കൂ​ടെ​ ​ക​ളി​ച്ച് ​ന​ട​ക്കു​മാ​യി​രു​ന്നു.​ ​അ​തൊ​ക്കെ​ ​എ​ന്റെ​ ​ന​ല്ല​ ​ഓ​ർ​മ്മ​ക​ളാ​ണ്.​ ​​ര​ണ്ടാ​മ​ത്തെ​ ​വീ​ട് ​പോ​ലെ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ഒാ​മ​ന​ചേ​ച്ചി​യു​ടെ​ ​വീ​ട്.

 കെ.​ജെ.​യേ​ശു​ദാ​സ്

ഞാ​ൻ​ ​ഏ​ക​നാ​ണ് ​എ​ന്ന​ ചി​ത്ര​ത്തി​ലെ​ ​'​ ​പ്ര​ണ​യ​ ​വ​സ​ന്തം​ ​ത​ളി​ര​ണി​യു​മ്പോ​ൾ​ ​പ്രി​യ​ ​സ​ഖി​ ​എ​ന്തേ മൗ​ന​മെ​ന്ന"​ ​പാ​ട്ടാ​ണ് ​ദാ​സേ​ട്ട​നൊ​പ്പം​ ​ഞാ​ൻ​ ​ആ​ദ്യ​മാ​യി​ ​പാ​ടി​ ​റെ​ക്കാ​ർ​ഡ് ​ചെ​യ്യു​ന്ന​ത്.​ ​അ​തി​നു​ ​മു​ൻ​പ് ​ദാ​സേ​ട്ട​നെ​ ​പ​ല​വ​ട്ടം​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​ദാ​സേ​ട്ട​ൻ​ ​ന​മ്മു​ടെ​ ​ആ​റ്റു​കാ​ൽ​ ​അ​മ്പ​ല​ത്തി​ൽ​ ​ക​ച്ചേ​രി​ ​പാ​ടു​മ്പോ​ൾ​ ​കാ​ണാ​ൻ​ ​പോ​യി​രു​ന്നു.​ ​അ​ന്ന് ​എ​ന്നെ​ ​എ​ടു​ത്ത് ​പൊ​ക്കി​ ​ഷേ​ക്ക് ​ഹാ​ൻ​ഡൊ​ക്കെ​ ​ത​ന്നു.​ ​അ​ങ്ങ​നെ​ ​പ​ല​പ​ല​ ​ഓ​ർ​മ്മ​ക​ളു​ണ്ട്.​ഞാ​ൻ​ ​കൂ​ടെ​ ​നി​ന്ന് ​ആദ്യം പാ​ടു​ന്ന​ത് ​മു​ക​ളി​ൽ​ ​സൂ​ചി​പ്പി​ച്ച​ ​പാ​ട്ടി​ന്റെ​ ​റെ​ക്കോ​ഡിം​ഗി​നാ​ണ്.​ ​അ​തി​നു​ ​ശേ​ഷം​ ​ദാ​സേ​ട്ട​ൻ​ ​ത​ന്നെ​ ​മ്യൂ​സി​ക്ക് ​ചെ​യ്ത​ ​ഒ​രു​ ​സി​നി​മ​യി​ൽ​ ​ഗാ​ന​മേ​ ​ഉ​ണ​രൂ​ ​എ​ന്ന​ ​പാ​ട്ട് ​എ​ന്നെ​ക്കൊ​ണ്ട് ​പാ​ടി​ച്ചി​രു​ന്നു.​ ​അ​ത് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഗാ​ന​മേ​ള​ക​ൾ​ക്ക് ​കൂ​ടെ​ ​പാ​ടാ​നാ​യി​ട്ട് ​ ദാ​സേ​ട്ട​ൻ​ ​എ​ന്നെ​ ​വി​ളി​ച്ചു​ ​കൊ​ണ്ട് ​പോ​യി.​ ​തീ​ർ​ച്ച​യാ​യി​ട്ടും​ ​അ​തെ​ല്ലാം​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രു​ ​വ​ഴി​ത്തി​രി​വാ​യി​രു​ന്നു.​ദാ​സേ​ട്ട​ന്റെ​ ​കൂ​ടെ​ ​പാ​ടി​യ​ ​കു​ട്ടി​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​മ​റ്റു​ള്ള​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ർ​ക്ക് ​എ​ന്നെ​ ​വി​ളി​ച്ച് ​പാ​ടി​പ്പി​ക്കാ​നു​ള്ള​ ​ഒ​രു​ ​ധൈ​ര്യം​ ​ഉ​ണ്ടാ​യ​ത്.​ ​അ​തൊ​ക്കെ​ ​തീ​ർ​ത്താ​ൽ​ ​തീ​രാ​ത്ത​ ​ക​ട​പ്പാ​ടാ​ണ്.

 ഇ​ള​യ​രാ​ജ​ ​

ത​മി​ഴി​ൽ​ ​ഞാ​ൻ​ ​ആ​ദ്യ​മാ​യി​ ​പാ​ടു​ന്ന​ത് ​രാ​ജാ​ ​സാ​റി​നു​ ​വേ​ണ്ടി​യാ​ണ് .​ ​നോ​ക്കെ​ത്താ​ ​ദൂ​ര​ത്ത് ​ക​ണ്ണും​ ​ന​ട്ട് ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​റീ​മേ​ക്ക് ​ആ​യ​ ​പൂ​വേ​ ​പൂ​ചൂ​ട​വാ​ ​എ​ന്നു​ള്ള​ ​സി​നി​മ​യു​ടെ​ ​റെ​ക്കോ​ർ​ഡിം​ഗ് ​വേ​ള​യി​ൽ​ ​ഫാ​സി​ൽ​ ​സാ​ർ​ ​രാ​ജാ​ ​സാ​റി​നെ​ ​മ​ല​യാ​ളം​ ​ പതി​പ്പ് കാ​ണി​ച്ചു,​ ​എ​ന്റെ​ ​ശ​ബ്ദം​ ​കേ​ട്ട​പ്പോ​ൾ​ ​ഇ​താ​രു​ടെ​ ​വോ​യ്സ് ​എ​ന്ന് ​ചോ​ദി​ച്ചു.​ ​കേ​ര​ള​ത്തി​ൽ​ ​പാ​ടു​ന്ന​ ​ഒ​രു​ ​കു​ട്ടി​യു​ടേ​താ​ണെ​ന്ന് ​ഫാ​സി​ൽ​ ​സാ​ർ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ന​ദി​യാ​ ​മൊ​യ്തു​ ​അ​ന്ന് ​വ​ള​രെ​ ​ചെ​റി​യ​ ​കു​ട്ടി​യാ​ണ്.​ ​അ​പ്പോ​ൾ​ ​ഈ​ ​ശ​ബ്ദം​ ​ത​ന്നെ​ ​ന​മു​ക്ക് ​ഉ​പ​യോ​ഗി​ക്കാ​മെ​ന്നും​ ​ഇ​ള​യ​രാ​ജാ​ ​സാ​റി​നെ​ ​ചെ​ന്നു​ ​കാ​ണാ​നും​ ​പ​റ​ഞ്ഞു.​ ​ഫാ​സി​ൽ​ ​സാ​ർ​ ​ഇ​ക്കാ​ര്യം​ ​എ​ന്നെ​ ​വി​ളി​ച്ച് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​വി​ശ്വ​സി​ച്ചി​ല്ല.​ ​അ​തൊ​രു​ ​ഷോ​ക്കാ​യി​രു​ന്നു.​ ​അ​തി​നു​ ​ശേ​ഷം​ ​ഞാ​ൻ​ ​ചെ​ന്നൈ​യി​ൽ​ ​ഒ​രു​ ​റെ​ക്കോ​ഡിം​ഗി​ന് ​പോ​യ​പ്പോ​ൾ​ ​ദാ​സേ​ട്ട​ന്റെ​ ​മാ​നേ​ജ​റാ​യി​രു​ന്ന​ ​കു​ഞ്ഞു​ണ്ണി​ ​ചേ​ട്ട​നാ​ണ് ​എ​ന്നെ​യും​ ​അ​ച്ഛ​നെ​യും​ ​രാ​ജാ​ ​സാ​റി​ന്റെ​യ​ടു​ത്ത് ​കൊ​ണ്ടു​പോ​യ​ത്.​ ​അ​വി​ടെ​ ​ചെ​ന്ന​പ്പോ​ൾ​ ​എ​ന്തെ​ങ്കി​ലും​ ​ഏ​താ​വ​ത് ​പാ​ടു​ങ്കോ​ ​എ​ന്ന് ​സാ​ർ​ ​പ​റ​ഞ്ഞു​ ​ഞാ​ൻ​ ​കാ​പ്പി​ ​രാ​ഗ​ത്തി​ൽ​ ​ഇ​ന്ത​ ​സൗ​ഖ്യ​ ​മ​നി​നേ​ ​എ​ന്ന​ ​ത്യാ​ഗ​രാ​ജ​ ​കൃ​തി​ ​പാ​ടി.​ ​വെ​പ്രാ​ള​ത്തി​ലായി​രുന്നതി​നാൽ ​തെ​റ്റി​ച്ചൊ​ക്കെ​യാ​ണ് ​പാ​ടി​യ​ത്.​ ​ഇ​ഷ്ട​പ്പെ​ട്ടെ​ന്നോ​ ​ഇ​ല്ലെ​ന്നോ​ ​ഒ​ന്നും​ ​ഇ​ള​യ​രാ​ജ​ ​സാ​ർ​ ​പ​റ​ഞ്ഞി​ല്ല.​ ​പ​ക്ഷെ​ ​ക​റ​ക്ഷ​ൻ​ ​പ​റ​ഞ്ഞു​ത​ന്നു.​ ​ജ​പ​ജാ​ല​ ​എ​ന്നു​ള്ള​ത് ​ഒ​രു​മി​ച്ച് ​ത​ന്നെ​ ​വ​ര​ണം.​ ​ഞാ​ൻ​ ​ജ​പ​ജാ..​ ​ല​ ​എ​ന്നാ​ണ് ​പാ​ടി​യ​ത്.​ ശ്വാ​സം​ ​കി​ട്ടാ​ത്ത​ ​അ​വ​സ്ഥ. ​പ​ക്ഷെ​ ​സാ​ർ​ ​ ഓ​ൾ​ ​ദ​ ​ബെ​സ്റ്റ് ​ആ​ശം​സി​ച്ചാ​ണ് ​വി​ട്ട​ത്.​ ​ഞാ​ൻ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​അ​ടു​ത്ത​ ​ദി​വ​സം​ ​രാ​വി​ലെ​ ​റെ​ക്കോ​ഡിം​ഗി​ന് ​വ​രാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​വി​ളി​യാ​ണ് ​വ​ന്ന​ത്.​ ​രാ​ജാ​ ​സാ​റി​ന്റെ​ ​അ​ടു​ത്ത് ​പാ​ടി​യെ​ന്നു​ള്ള​ത് ​എ​നി​ക്ക് ​എ​ന്റെ​ ​ക​രി​യ​റി​ൽ​ ​ല​ഭി​ച്ച​ ​വ​ലി​യ​ ​അം​ഗീ​കാ​ര​മാ​യി​രു​ന്നു.​മ​റ്റു​ ​ഭാ​ഷ​ക​ളി​ലെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​രൊ​ക്കെ​ ​എ​ന്നെ​ ​പാ​ടാ​ൻ​ ​വി​ളി​ച്ച​തും​ ​രാ​ജാ​ ​സാ​റി​ന് ​പാ​ടി​യ​ ​കു​ട്ടി എ​ന്ന് ​പേ​ര് ​പ​റ​ഞ്ഞി​ട്ടാ​യി​രു​ന്നു.​ ​ത​മി​ഴും​ ​തെ​ലു​ങ്കും​ ​ക​ന്ന​ഡ​യു​മൊ​ക്കെ​ ​പാ​ടി​ത്തു​ട​ങ്ങി​യ​ത് ​അ​തി​നു​ശേ​ഷ​മാ​ണ്.​ ​ഒ​രു​പാ​ട് ​ന​ല്ല​ ​പാ​ട്ടു​ക​ൾ​ ​രാ​ജാ​ ​സാ​റി​ന് ​പാ​ടി,​ ​പ​ല​ ​ജോ​ണേ​ഴ്സി​ലു​ള്ള​ ​പാ​ട്ടു​ക​ളും​ ​എ​ന്നെ​ക്കൊ​ണ്ട് ​പാ​ടി​ച്ചി​ട്ടു​ണ്ട്.

 ല​താ​ ​മ​ങ്കേ​ഷ്കർ

ഞാ​ൻ​ ​ജ​നി​ച്ച​പ്പോ​ൾ​ ​മു​ത​ൽ​ ​കേ​ട്ട് ​പ​രി​ച​യ​മു​ള്ള​ ​ശ​ബ്ദ​മാ​ണ് ​ല​താ​ജി​യു​ടേ​ത്.​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​കാ​ണു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ച​ത​ല്ല.

ല​താ​ജി​ക്ക് ​ ദാ​ദാ​ ​സാ​ഹി​ബ് ​ഫാ​ൽ​ക്കെ​ ​അ​വാ​ർ​ഡ് ​കി​ട്ടി​യ​പ്പോ​ൾ​ ​ചെ​ന്നൈ​യി​ൽ​ ​തെ​ലു​ഗു​ ​അ​ക്കാ​ഡ​മി​ ​അ​വ​ർ​ക്ക് ​സ്വീ​ക​ര​ണ​മൊ​രു​ക്കി.​അ​ന്ന് ​ഉ​ച്ച​യ്ക്ക് ​എ​സ് .​പി.​ ​ബാലസുബ്രഹ്മണ്യം ​സാ​റി​നൊ​പ്പം​ ​ഒ​രു​ ​ഡ്യൂ​യ​റ്റ് ​റെ​ക്കോ​ർ​ഡിം​ഗ് ഉ​ണ്ടാ​യി​രു​ന്നു.​ല​താ​ജി​യു​ടെ​ ​ പ​രി​പാ​ടി​ക്കു​ ​പോ​ക​ണ​മെ​ന്ന​തി​നാ​ൽ​ ​അ​ന്ന് ​ര​ണ്ട് ​പാ​ട്ടു​പാ​ടി​യ​ ​ശേ​ഷം​ ​ബാ​ക്കി​ ​അ​ടു​ത്ത​ ​ദി​വ​സം​ ​പാ​ടാ​മെ​ന്ന് ​സാ​‌​ർ​ ​പ​റ​യു​ന്ന​തു​ ​കേ​ട്ടു.​അ​പ്പോ​ൾ​ ​ല​താ​ജി​യെ​ക്കാ​ണാ​ൻ​ ​എ​നി​ക്കു​ ​കൂ​ടി​ ​വ​ന്നാ​ൽ​ക്കൊ​ള്ളാ​മെ​ന്ന് ​ഞാ​ൻ​ ​സാ​റി​നോ​ടു​ ​പ​റ​ഞ്ഞു.​ ​എ​സ് ​പി​ ​ബി​ ​സാ​റി​നൊ​പ്പ​മാ​ണ് ​ഞാ​ൻ​ ​ആ​ദ്യ​മാ​യി​ ​ കാ​ണു​ന്ന​ത്.​ ​അ​ന്ന് ​കൂ​ടെ​ ​നി​ന്ന് ​ഒ​രു​ ​ഫോ​ട്ടോ​ ​എ​ടു​ത്തു.​ ​എ​സ് ​പി​ ​ബി​ ​സാ​ർ​ ​എ​ന്നെ​ ​ല​താ​ജി​ക്കു​ ​ പ​രി​ച​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​മേ​നേ​ ​സു​നാ​താ..​ ​എ​ന്റെ​ ​പേ​ര് ​കേ​ട്ടി​ട്ടു​ണ്ട് ​എ​ന്ന് ​ല​താ​ജി​ ​പ​റ​ഞ്ഞു.​ ​അ​തി​നു​ശേ​ഷം​ ​ല​താ​ജി​യു​ടെ​ 75-ാ​മ​ത് ​ബ​ർ​ത്ത്ഡേ​യ്ക്ക് ​ബോം​ബെ​യി​ൽ​ ​പോ​യി​ ​ഒ​രു​ ​ഫം​ഗ്ഷ​നി​ൽ​ ​ല​താ​ജി​യു​ടെ​ ​മു​മ്പി​ൽ​ ​വ​ച്ച് ​പാ​ടി.​ ​പി​ന്നെ​ ​ര​ണ്ട് ​ത​വ​ണ​ ​ഞാ​ൻ​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചി​ട്ടു​ണ്ട്.​ ​ഒ​ന്ന് ​ ല​താ​ജി​യു​ടെ​ 88​-ാമ​ത് ​ ബ​ർ​ത്ത് ഡേ​യിൽ ​ ​ല​താ​ജി​ക്ക് ​ഒ​രു​ ​ട്രി​ബ്യൂ​ട്ടാ​യി​ട്ട് ​ ഒ​രു​ ​ആ​ൽ​ബം​ ​ചെ​യ്തു.​ ​അ​ത് ​ല​താ​ജി​ക്ക് ​വി​ജ​യ​ൻ​ ​ചേ​ട്ട​ൻ​ ​അ​യ​ച്ചു​കൊ​ടു​ത്ത​ത് ​ഞാ​ൻ​ ​അ​റി​ഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു.​ ​ഒ​രു​ ​ദി​വ​സം​ ​എ​നി​ക്കൊ​രു​ ​ഫോ​ൺ​ ​കോ​ൾ​ ​വ​ന്നു.​ ​ഫീ​മെ​യി​ൽ​ ​വോ​യി​സാ​ണ്.​ ​ല​താ​ജി​ ​വാ​ണ്ട്സ് ​ ടു​ ​ടോ​ക്ക് ​ടു​ ​യു​ ​എ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഞാ​ൻ​ ​അ​ത് ​ഗാ​യി​ക​യാ​യ​ ​ല​താ​ജി​യാ​യി​രി​ക്കു​മെ​ന്ന് ​സ്വ​പ്ന​ത്തി​ൽ​ ​പോ​ലും​ ​വി​ചാ​രി​ച്ചി​ല്ല.​ ​ആ​ദ്യം​ ​ഹി​ന്ദി​യി​ൽ​ ​പ​റ​ഞ്ഞി​ട്ട് ​കു​റ​ച്ച് ​നേ​രം​ ​ശ​ബ്ദം​ ​ഒ​ന്നു​മി​ല്ലാ​തി​രു​ന്ന​പ്പോ​ൾ​ ​ഞാ​ൻ​ ​കോ​ൾ​ ​ക​ട്ട് ​ചെ​യ്തു.​ ​പി​ന്നെ​യും​ ​വി​ളി​ച്ചു.​ ​ആ​രോ​ ​എ​ന്നെ​ ​ക​ളി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് ​ഞാ​ൻ​ ​ക​രു​തി​യ​ത്.​ര​ണ്ടാ​മ​ത്തെ​ ​വി​ളി​യി​ൽ​ ​അ​ങ്ങേ​ത്ത​ല​യ്ക്ക​ൽ​ ​ല​താ​ജി​യു​ടെ​ ​ശ​ബ്ദം​ ​കേ​ട്ടു.​ ​ഞാ​ൻ​ ​അ​യ​ച്ചു​കൊ​ടു​ത്ത​ ​ആ​ൽ​ബം​ ​കി​ട്ടി​യെ​ന്നും​ ​(​അ​പ്പോ​ഴാ​ണ് ​വി​ജ​യ​ൻ​ ​ചേ​ട്ട​ൻ​ ​അ​യ​ച്ചി​രു​ന്നു​വെ​ന്ന് ​ഞാ​ൻ​ ​മ​ന​സി​ലാ​ക്കി​യ​ത്​)​ ​സു​ഖ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ​മ​റു​പ​ടി​ ​അ​യ​ക്കാ​തി​രു​ന്ന​തെ​ന്നും​ ​ല​താ​ജി​ ​പ​റ​ഞ്ഞു.​ ​ആ​ൽ​ബം​ ​ഇ​ഷ്ട​മാ​യി​ ​എ​ന്നും​ ​പ​റ​ഞ്ഞു.​ ​അ​ത് ​വ​ലി​യൊ​രു​ ​അ​നു​ഗ്ര​ഹ​മാ​യി​ ​ഞാ​ൻ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​അ​തി​നു​ശേ​ഷം​ ​ ല​താ​ജി​യു​ടെ​ ​പേ​ർ​ക്ക​ള്ള​ ​ ല​താ​ ​മ​ങ്കേ​ഷ്കർ ​ അ​വാ​ർ​ഡി​ന് ​എ​ന്നെ​ ​സെ​ല​ക്ട് ​ചെ​യ്തു​ ​എ​ന്ന് ​പ​റ​ഞ്ഞി​ട്ട് ​വി​ളി​ച്ചു.​ ​ജീ​വി​ത​ത്തി​ൽ​ ​ഏ​റ്റ​വും​ ​ഡി​ഫി​ക്ക​ൽ​ട്ടാ​യി​ട്ടു​ള്ള​ ​ഒ​രു​ ​ടൈ​മി​ൽ​ ​ഇ​രി​ക്കു​ന്ന​ ​സ​മ​യ​ത്താ​ണ് ​ഈ​ ​കോ​ൾ​ ​വ​രു​ന്ന​ത്.​ ​അ​പ്പോ​ൾ​ ​ഞാ​ൻ​ ​ഒ​രു​ ​അ​വാ​ർ​ഡ് ​ഫം​ഗ്ഷ​ന് ​പോ​കാ​നു​ള്ളൊ​രു​ ​മാ​ന​സി​കാ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ല്ല.​ ​ഓ​ർ​ഗ​നൈ​സ​റോ​ട് ​വ​രാ​നു​ള്ള​ ​ബു​ദ്ധി​മു​ട്ട് ​പ​റ​ഞ്ഞു.​ ​അ​തു​ ​കേ​ട്ട​പ്പോ​ൾ​ ​അ​വ​ർ​ ​എ​ന്നെ​ ​നി​ർ​ബ​ന്ധി​ച്ചി​ല്ല.​ ​കു​റ​ച്ച് ​നേ​രം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ ല​താ​ജി​യു​ടെ​ ​വി​ളി​ ​വ​ന്നു.​ ​ഫം​ഗ്ഷ​ന് ​വ​ര​ണം.​ ​താ​നു​മു​ണ്ടാ​കും.​ ​വി​ഷ​മ​ങ്ങ​ളൊ​ക്കെ​ ​അ​റി​യാം.​ ​പ​ക്ഷെ​ ​പാ​ടാ​തി​രി​ക്ക​രു​തെ​ന്നും​ ​അ​വാ​ർ​ഡ് ​ചെ​ന്ന് ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​എ​ന്നെ​ ​കാ​ണ​ണ​മെ​ന്നു​മൊ​ക്കെ​ ​ല​താ​ജി​പ​റ​ഞ്ഞു.​ ​അ​ങ്ങ​നെ​യാ​ണ് ​ഞാ​ൻ​ ​ആ​ ​ഫം​ഗ്ഷ​ന് ​പോ​വാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​പ​ക്ഷെ​ ​അ​ന്ന് ​ല​താ​ജി​ക്ക് ​വ​രാ​ൻ​ ​പ​റ്റി​യി​ല്ല.​ ​ലാ​സ്റ്റ് ​മി​നി​ട്ട് ​എ​ന്തോ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​ത് ​കാ​ര​ണം​ ​വ​ന്നി​ല്ല.​ ​അ​താ​ണ് ​എ​നി​ക്ക് ​ല​താ​ജി​യെ​ ​കു​റി​ച്ച് ​പ​റ​യാ​നു​ള്ള​ത്.

ബ്ലൂ ​ബേ​ർ​ഡ്സ് ​ഓ​ർ​ക്ക​സ്ട്ര

ബ്ളൂ​ബേ​ർ​ഡ്സ് ​ഓ​ർ​ക്ക​സ്ട്ര​യു​ടെ​ ​കൂ​ടെ​യാ​ണ് ​ചെ​റി​യ​ ​പ്രാ​യ​ത്തി​ൽ​ ​ഗാ​ന​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​അ​തി​നു​ ​മു​മ്പ് ​ ലി​റ്റ​റ​റി​ ​ആ​ർ​ട്സ് ​ക്ള​ബു​ക​ള​ട​ക്കം​ ​ചെ​റി​യ​ ​ക്ള​ബു​ക​ൾ​ക്ക് ​പാ​ടി​യി​ട്ടു​ണ്ട്.​ ​ത​ണ്ട​ർ​ ​ബേ​ർ​ഡ്സ് ​എ​ന്ന് ​പ​റ​യു​ന്ന​ ​ഓ​ർ​ക്ക​സ്ട്ര​യി​ലും​ ​ഒ​രു​ ​കൂ​മാ​ർ​ ​ചേ​ട്ട​ന്റെ​ ​ഓ​ർ​ക്ക​സ്ട്ര​ ​ട്രൂ​പ്പി​ലും​ ​പാ​ടി​യി​ട്ടു​ണ്ട്.​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​യൂ​ത്ത് ​ഫെ​സ്റ്റി​വ​ലി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​രും​ ​വി​ജ​യി​ച്ച​വ​രു​മെ​ല്ലാം​ ​കൂ​ടി​ ​തു​ട​ങ്ങി​യ​ ​ഒ​രു​ ​ഓ​ർ​ക്ക​സ്ട്ര​യാ​ണ് ​ബ്ളു​ബേ​ർ​ഡ്സ് ​ഓ​ർ​ക്ക​സ്ട്ര.​ ​എ​ന്റെ​ ​ചേ​ച്ചി​ ​ബീ​ന​ ,​അ​രു​ന്ധ​തി​ ​അ​ങ്ങ​നെ​ ​എ​ല്ലാ​വ​രും​ ​അ​തി​ലു​ണ്ടാ​യി​രു​ന്നു.​ ​ചേ​ച്ചി​യു​ടെ​ ​കൂ​ടെ​യാ​ണ് ​ഞാ​നും​ ​പാ​ടി​യ​ത്.​ ​ഞ​ങ്ങ​ളെ​ല്ലാ​വ​രും​ ​കൂ​ടെ​ ​ഒ​രു​പാ​ട് ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​ബ്ളൂ​ബേ​ർ​ഡ്സ് ​ഓ​ർ​ക്ക​സ്ട്ര​യി​ൽ​ ​പാ​ടി​യി​ട്ടു​ണ്ട്.​ ​തീ​ർ​ച്ച​യാ​യും​ ​എ​ന്റെ​ ​ചെ​റി​യ​ ​പ്രാ​യ​ത്തി​ൽ​ ​വ​ലി​യ​ ​പ്രോ​ത്സാ​ഹ​നം​ ​ത​ന്നെ​യാ​യി​രു​ന്നു.

ഗാ​യി​ക​യാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​വാൻതീ​രു​മാ​നി​ച്ച​ത് ​എ​പ്പോ​ൾ​?​ ​ഏ​ത് ​പാ​ട്ട് ​പാ​ടി​ ​ക​ഴി​ഞ്ഞ​പ്പോ​ൾ?

അ​ങ്ങ​നെ​ ​ഒ​രു​ ​തീ​രു​മാ​നം​ ​എ​ന്നെ​ന്ന് ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല.​ ​ഞാ​നു​ദ്ദേ​ശി​ച്ച​ത് ​മ്യൂ​സി​ക്ക് ​മെ​യി​നെ​ടു​ത്ത് ​പ​ഠി​ച്ച് ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​കോ​ളേ​ജി​ലോ​ ​സ്കൂ​ളി​ലോ​ ​മ്യൂ​സി​ക്ക് ​ല​ക്ച​റ​റാ​യി​ട്ടോ​ ​ടീ​ച്ച​റാ​യി​ട്ടോ​ ​ജോ​ലി​ ​നേ​ടാ​മെ​ന്നാ​യി​രു​ന്നു.​ ​എ​ന്റെ​ ​ക​രി​യ​ർ​ ​ അ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് ​ക​രു​തി​യ​തും.​തി​രു​വ​ന​ന്ത​പു​ര​ത്ത് ​സ്റ്റു​ഡി​യോ​ ​വ​ന്ന​പ്പോ​ൾ​ ​എം.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ​ ​ചേ​ട്ട​ൻ​ ​കൊ​ണ്ടു​പോ​യി​ ​പാ​ടി​ച്ച​തും​ ​ദാ​സേ​ട്ട​നൊ​പ്പം​ ​പാ​ടു​ക​യും​ ​പ്രോ​ഗ്രാം​സി​ന് ​പോ​യ​തും​ ​മ​റ്റു​ള്ള​ ​സം​ഗീ​ത​ ​സം​വി​ധാ​യ​കർ​ ​വി​ളി​ച്ച് ​പാ​ടി​ച്ച​തും​ ​നി​മി​ത്ത​മാ​യി​രു​ന്നു.​അ​ങ്ങ​നെ​ ​പ​ടി​പ​ടി​യാ​യി​ട്ടാ​ണ് ​ഞാ​ൻ​ ​ഇ​തി​ലോ​ട്ട് ​വ​ന്ന​ത്.​ ​രാ​ജാ​ ​സാ​റി​നാ​യി​ ​പാ​ടി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഒ​രു​പാ​ട് ​അ​വ​സ​ര​ങ്ങ​ൾ​ ​വ​ന്ന് ​തു​ട​ങ്ങി​. ​അ​ങ്ങ​നെ​യ​ങ്ങ് ​ഇ​ത് ​പ്രൊ​ഫ​ഷ​നാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു.​ ​എം.​എ​ ​പൂ​ർ​ത്തി​യാ​ക്കാ​നും​ ​പ​റ്റി​യി​ല്ല.​ ​അ​പ്പോ​ഴേ​ക്കും​ ​തി​ര​ക്കു​ക​ൾ​ ​ആ​യി.​ ​അ​ങ്ങ​നെ​ ​ഓ​ട്ടോ​മാ​റ്റി​ക്ക​ലാ​യി​ ​ആ​യ​താ​ണ്.​ ​അ​ത് ​ഏ​ത് ​പാ​ട്ട് ​പാ​ടി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ​ ​എ​ന്ന് ​ഒ​രു​ ​ഉ​ത്ത​രം​ ​പ​റ​യാ​നി​ല്ല.

 ഗാ​യി​ക​യാ​യി​ ​ഏ​റ്റ​വും​ ​സ​ന്തോ​ഷം തോ​ന്നി​യ​ ​ആ​ദ്യ​ ​സ​ന്ദ​ർ​ഭം

തീ​ർ​ച്ച​യാ​യി​ട്ടും.​ ​ഓ​രോ​ ​അം​ഗീ​കാ​ര​ങ്ങ​ളും​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​പാ​ട്ട് ​പാ​ടി​ ​ന​ന്നാ​യി​ ​എ​ന്നു​ള്ള​ ​അ​പ്രീ​സി​യേ​ഷ​ൻ​ ​കി​ട്ടു​ന്ന​ത് ​ത​ന്നെ​യാ​ണ് ​ഏ​ത് ​ഗാ​യ​ക​ർ​ക്കും​ ​കൂ​ടു​ത​ൽ​ ​സ​ന്തോ​ഷം​ ​തോ​ന്നു​ന്ന​ ​നി​മി​ഷം.​ ​എ​നി​ക്കും​ ​അ​തു​പോ​ലെ​ ​ത​ന്നെ​യാ​ണ്.​ ​പാ​ടി​യ​ ​പാ​ട്ടു​ക​ളി​ൽ​ ​പ​ല​തും​ ​ആ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ന് ​ഇ​ഷ്ട​മാ​യി​ ​എ​ന്ന് ​പ​റ​ഞ്ഞ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മു​ഖ​ത്തൊ​രു​ ​സ​ന്തോ​ഷം,​ ​ഒ​രു​ ​സം​തൃ​പ്തി​ ​ഉ​ണ്ടാ​വു​മ്പോ​ഴാ​ണ് ​ഒ​രു​ ​ഗാ​യി​ക​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​നി​ക്ക് ​മാ​ത്ര​മ​ല്ല​ ​എ​ല്ലാ​വ​ർ​ക്കും​ ​സ​ന്തോ​ഷം​ ​തോ​ന്നു​ന്ന​ത്.

 പു​തി​യ​ ​ഗാ​യ​ക​രോ​ട് പ​റ​യാ​നു​ള്ള​ത്

സ​ത്യം​ ​പ​റ​ഞ്ഞാ​ൽ​ ​പു​തി​യ​ ​ഗാ​യ​ക​രോ​ടൊ​പ്പം​ ​നി​ന്നു​ ​പാ​ടു​ന്ന​ ​ആ​ ​ഒ​രു​ ​പ​തി​വ് ​ഇ​പ്പോ​ളി​ല്ല.​ ​എ​ന്റെ​ ​സീ​നി​യ​ർ​ ​ഗാ​യ​ക​ർ​ക്കൊ​പ്പം​ ​നി​ന്ന് ​ പാ​ടാ​ൻ​ ​സാ​ധി​ച്ച​തും​ ​അ​വ​ർ​ ​പാ​ടു​ന്ന​ത് ​ക​ണ്ടും​ ​കേ​ട്ടും​ ​പ​ഠി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​എ​നി​ക്കു​ ​പ​ണ്ട് ​കി​ട്ടി​യി​രു​ന്നു.​ ​തീ​ർ​ച്ച​യാ​യും​ ​അ​തൊ​രു​ ​അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു.​ സാങ്കേതി​ക വി​ദ്യയി​ൽ മാറ്റം വന്നപ്പോൾ ഇ​പ്പോ​ഴ​ത്തെ​ ​കു​ട്ടി​ക​ളു​ടെ​ ​കൂ​ടെ​ ​നി​ന്ന് ​പാ​ടാ​ൻ​ ​എ​നി​ക്ക് ​സാ​ധി​ക്കാറി​ല്ല. ​പ​റ​ഞ്ഞ് ​കേ​ട്ടി​ട്ടു​ള്ള​ത് ​ഇ​ങ്ങ​നെയാണ്​ ​'റെ​ക്കോ​ഡിം​ഗി​ന് ​ ന​മ്മ​ൾ​ ​ഒ​രു​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ചെ​ല്ലു​മ്പോ​ൾ​ ​മു​മ്പെ​ ​പാ​ടി​പ്പോ​യ​ ​ആ​ൾ​ ​പാ​ടി​യ​ ​പേ​പ്പ​ർ​ ​സ്റ്റാ​ൻ​ഡി​ൽ​ ​കി​ട​പ്പു​ണ്ടാ​വും.​ ​ഹെ​ഡ്ഫോ​ൺ​ ​വ​ലി​ച്ച​വി​ടെ​ ​നി​ല​ത്ത് ​ഇ​ട്ടി​ട്ടു​ണ്ടാ​വും.​ ​അ​ങ്ങ​നെ​യൊ​ക്കെ,​ എ​ല്ലാം​ ​ഒ​രു​ ​ടേ​ക്ക് ​ ഇ​റ്റ് ​ ഈ​സി​യാ​യി​ ​കാ​ണു​ന്ന​ ​സ​മീ​പ​നം​ ​ചി​ല​രി​ൽ​ ​നി​ന്നു​ണ്ടാ​കു​ന്ന​താ​യി​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​സം​ഗീ​ത​സം​വി​ധാ​യ​ക​രി​ൽ​ ​പ​ല​രും​ ​ഇ​ങ്ങ​നെ​ ​പ​രാ​തി​യാ​യി​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​വ​രു​മ്പോ​ൾ​ ​ പെ​ൻ​ ​കൊ​ണ്ടു​വ​രാ​റി​ല്ല,​ ​പേ​പ്പ​ർ​ ​കൊ​ണ്ടു​വ​രാ​റി​ല്ല.​ ​സ്റ്റു​ഡി​യോ​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​പെ​ൻ​ ​ത​രു​മോ...​ ​ഒ​രു​ ​പേ​പ്പ​ർ​ ​ത​രു​മോ​ ​എ​ന്നൊ​ക്കെ​ ​ചോ​ദി​ച്ച് ​വാ​ങ്ങി​ ​എ​ഴു​താ​റു​ണ്ടെ​ന്നും."​പ്രി​പ്പ​യേ​ർ​ഡ് ​ആ​യി​ ​വേ​ണം​ ​ഒ​രു​ ​സ്റ്റു​ഡി​യോ​യി​ലേ​ക്ക് ​പോ​കാ​ൻ.​ ​ന​മ്മു​ടെ​ ​കം​ഫ​ർ​ട്ടി​ന് ​വേ​ണ്ട​തൊ​ക്കെ​ ​കൈ​യ്യി​ൽ​ ​ ക​രു​തു​ന്ന​താ​ണ് ​ഞാ​നൊ​ക്കെ​ ​ഫോ​ളോ​ ​ചെ​യ്യു​ന്ന​ ​രീ​തി.​കു​റ​ച്ചു​കൂ​ടി​ ​പ്രൊ​ഫ​ഷ​ണ​ലാ​യി​ ​ത​ന്നെ​ ​തൊ​ഴി​ലി​നെ​ ​കാ​ണ​ണമെന്ന് ​ ​എ​നി​ക്ക് ​പ​റ​യാ​നു​ണ്ട്.​ ​ഇ​താ​ണ് ​ന​മ്മു​ടെ​ ​ജോ​ലി,​ ​ഇ​താ​ണ് ​ന​മ്മു​ടെ​ ​അ​ന്നം.​ന​മ്മ​ൾ​ ​ഈ​ ​ജോ​ലി​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​അ​പ്പോ​ൾ​ ​അ​തി​നോ​ട് ​ഒ​രു​ ​മ​ര്യാ​ദ​ ​കാട്ടണം. ആ​ ​പാ​ട്ട് ​മ​ര്യാ​ദ​യ്ക്കി​രു​ന്ന് ​ എ​ഴു​തി​യെ​ടു​ത്ത് ​പ​ഠി​ക്ക​ണം.​ ​നൊ​ട്ടേ​ഷ​ൻ​ ​അ​തി​ന്റെ​ ​മു​ക​ളി​ൽ​ ​സ്വ​ര​മെ​ഴു​ത​ണ​മെ​ങ്കി​ൽ​ ​അ​തെ​ഴു​താം.​ ​എ​വി​ടെ​ ​തു​ട​ങ്ങ​ണ​മെ​ന്ന​ ​ബാ​ക്ക് ​ഗ്രൗ​ണ്ടി​ന്റെ​ ​ക്യൂ​ ​ എ​ഴു​താം.​ ​ഇ​തൊ​ക്കെ​ ​ എ​ഴു​തി​ ​പ്രി​പെ​യേ​ർ​ഡാ​യി​ട്ട് ​ പോ​കു​ന്ന​താ​ണ് ​ഏ​റ്റ​വും​ ​ന​ല്ല​ത്.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​വെ​ച്ചി​ട്ട് ​സ്റ്റേ​ജി​ലൊ​ക്കെ​ ​പെ​ർ​ഫോം​ ​ചെ​യ്യു​ന്ന​ത് ​ക​ണ്ടി​ട്ടു​ണ്ട്.​ ​എ​നി​ക്ക​തി​നോ​ട് ​ഒ​ട്ടും​ ​താ​ത്പ​ര്യ​മി​ല്ല.​ ​ന​മ്മു​ടെ​ ​ചോ​റ​ല്ലെ​ ​ഒ​ന്ന് ​എ​ഴു​തി​യെ​ടുക്കാമല്ലോ.​ ​ഇ​പ്പോ​ൾ​ ​ഒ​രു​ ​ഐ​പാ​ഡി​ലാ​ണെ​ങ്കി​ൽ​ ​പോ​ലും​ ​സാ​ര​മി​ല്ല,​ ​പ​ക്ഷെ​ ​ന​മ്മു​ടെ​ ​കൈ​പ്പ​ട​യി​ൽ​ ​എ​ഴു​തി​ ​പാ​ടു​മ്പോ​ൾ​ ​ആ​ത്മ​വി​ശ്വാ​സം​ ​കൂ​ടും.​ ​അ​ത്ര​യും​ ​ന​മ്മ​ൾ​ ​അ​തി​നു​വേ​ണ്ടി​ ​ഡെ​ഡി​ക്കേ​റ്റ് ​ ചെ​യ്ത് ​സ​മ​യം​ ​ചെ​ല​വ​ഴി​ക്ക​ണം. ​പ്രാ​ക്ടീ​സ് ​ചെ​യ്യ​ണ​മെ​ന്നാ​ണ് ​ഏ​റ്റ​വും​ ​അ​ത്യാ​വ​ശ്യ​മാ​യി​ ​പ​റ​യാ​നു​ള്ള​ത് .

 പ്രി​യ​പാ​ട്ടു​കാരു​ടെ​ ​ഏ​റ്റ​വും​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ഒ​രു​ ​പാ​ട്ട്?

പ്രി​യ​ ​ഗാ​യ​ക​രു​ടെ​ ​ഏ​റ്റ​വും​ ​ഇ​ഷ്ട​മു​ള്ള​ ​പാ​ട്ട് ​ഏ​തൊ​ക്കെ​യാ​ണെ​ന്ന് ​ ഒ​രു​പാ​ട്ടാ​യി​ട്ട് ​പ​റ​യാ​ൻ​ ​എ​നി​ക്ക് ​പ്ര​യാ​സ​മാ​ണ്.​ ​അ​വ​രു​ടെ​ ​എ​ല്ലാ​വ​രു​ടെ​യും​ ​ഒ​രു​പാ​ട് ​ഇ​ഷ്ട​മു​ള്ള​ ​പാ​ട്ടു​ക​ളു​ണ്ട്.​ ​

 പാ​ട്ടി​നു​വേ​ണ്ടി​ ​ആ​ഹാ​ര​ത്തിൽ വ​രു​ത്തി​യ​ ​നി​യ​ന്ത്ര​ണം

ഏ​തൊ​ക്കെ​ ​ ആ​ഹാ​രം​ ​ക​ഴി​ക്കു​മ്പോ​ൾ​ ​എ​നി​ക്ക് ​ബു​ദ്ധി​മു​ട്ട് ​തോ​ന്നി​യി​ട്ടു​ണ്ടോ​ ​അ​തെ​ല്ലാം​ ഞാ​ൻ​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​ആ​ദ്യം​ ​മു​ത​ലേ​ ​ത​ണു​ത്ത​ ​ഭ​ക്ഷ​ണ​ങ്ങ​ളൊ​ന്നും​ ​ക​ഴി​ക്കാ​റി​ല്ല.​ ​കാ​ര​ണം​ ​ദാ​സേ​ട്ട​ന്റെ​ ​ഒ​രു​ ​സ്കൂ​ളി​ലാ​ണ​ല്ലോ​ ​ഞാ​ൻ​ ​തു​ട​ങ്ങി​യ​ത്,​ ​എ​ന്റെ​ ​വീ​ട്ടി​ലാ​ണെ​ങ്കി​ലും​ ​എ​ന്റെ​ ​അ​ച്ഛ​നു​മ​മ്മ​യു​മാ​ണെ​ങ്കി​ലും​ ​ത​ണു​ത്ത​ ​സാ​ധ​ന​ങ്ങ​ള​ധി​കം​ ​ത​രാ​റി​ല്ലാ​യി​രു​ന്നു.​ ​എ​നി​ക്ക് ​ത​ണു​പ്പി​നോ​ട് ​അ​ത്ര​ ​വ​ലി​യൊ​രു​ ​ഇ​ഷ്ട​വു​മി​ല്ല.​ ​ത​ണു​ത്ത​തൊ​ന്നും​ ​ത​ന്നെ​ ​ക​ഴി​ക്കാ​റി​ല്ല.​ ​ചി​ല​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​ ​ദി​വ​സം​ ​അ​സി​ഡി​റ്റി​ ​പോ​ലെ​യോ​ ​റി​ഫ്ള​ക്സ് ​പോ​ലെ​യോ​ ​അ​ന്ന​ത്തെ​ ​ഒ​രു​ ​ദി​വ​സം​ ​ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ​തോ​ന്നി​യാ​ൽ​ ​പി​ന്നെ​ ​ഞാ​ൻ​ ​കോ​ൺ​സേ​ർ​ട്ട് ​ഉ​ള്ള​ ​ദി​വ​സ​മോ​ ​റെ​ക്കോ​ഡിം​ഗ് ​ഉ​ള്ള​ ​ദി​വ​സ​മോ​ ​ആ​ ​വ​ക​ ​സാ​ധ​ന​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കും.​ ​അ​ങ്ങ​നെ​യി​പ്പോ​ൾ​ ​ആ​ഹാ​ര​കാ​ര്യ​ത്തി​ൽ​ ​​ ​ഒ​രു​പാ​ട് ​നി​യ​ന്ത്ര​ണം​ ​ഉ​ണ്ട്.​ ​എ​നി​ക്ക് ​തീ​രെ​ ​ക​ഴി​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​സാ​ധ​ന​ങ്ങ​ളു​ണ്ട്.​ ​എ​രി​വ് ,​ ​പു​ളി,​ ​എ​ണ്ണ​ ​ഒ​ക്കെ ഞാ​ൻ​ ​ക​ഴി​വ​തും​ ​ഒ​ഴി​വാ​ക്കാ​റു​ണ്ട്.​ ​പ്രോ​ഗ്രാം​ ​ഉ​ള്ള​ ​സ​മ​യ​ത്ത് ​ ഒ​ട്ടും​ ​ സ്പൈ​സി​ ​അ​ല്ലാ​ത്ത​ ​എ​ന്തെ​ങ്കി​ലും​ ​മാ​ത്ര​മെ​ ​ക​ഴി​ക്കാ​റു​ള്ളു.

 ആ​ഗ്ര​ഹ​ങ്ങൾ

അ​ങ്ങ​നെ​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​ എ​ന്ന് ​പ​റ​യാ​നാ​യി​ട്ട് ​ ഒ​ന്നു​മി​ല്ല.​ ​ജീ​വി​ത​ത്തി​ലെ​ല്ലാം​ ​വ​രു​ന്ന​തു​ ​പോ​ലെ​ ​(​ടേ​ക്ക് ​ലൈ​ഫ് ​ആ​സ് ​ഇ​റ്റ് ​കം​സ്)​ ​എ​ന്ന് ​വി​ശ്വ​സി​ക്കു​ന്നൊ​രാ​ളാ​ണ്.​ ​ന​മ്മ​ൾ​ ​എ​ന്തൊ​ക്കെ​ ​ആ​ഗ്ര​ഹി​ച്ചാ​ലും​ ​എ​നി​ക്ക് ​വി​ധി​ച്ച​ത് ​എ​നി​ക്ക് ​വ​രും​ ​അ​തി​ൽ​ ​ഞാ​ൻ​ ​നൂ​റ് ​ശ​ത​മാ​നം​ ​വി​ശ്വ​സി​ക്കു​ന്നു.

 പ്രി​യ​പ്പെ​ട്ടൊ​രു​ ​കൂ​ട്ടു​കാ​രി

കൂ​ട്ടു​കാ​രി​ക​ൾ​ ​ഒ​രു​പാ​ട് ​പേ​രു​ണ്ട്.​ ​ഞ​ങ്ങ​ൾ ​അ​ഞ്ചു​ ​പേ​രാ​ണ് ​എ​പ്പോ​ഴും​ ​കൂ​ടു​ത​ൽ​ ​അ​ടു​പ്പ​ത്തി​ലു​ള്ള​ത്.​അ​ഞ്ച​ല്ല​ ​ഒ​രു​ ​അ​ഞ്ചാ​റു​പേ​രു​ണ്ട്.​ ​എ​ന്റെ​ ​തി​ര​ക്ക​റി​യാ​വു​ന്ന​ത് ​കൊ​ണ്ട് ​അ​ങ്ങ​നെ​ ​ഒ​രു​പാ​ട് ​മെ​സേ​ജ് ​അ​യ​യ്ക്കാറി​ല്ല. ​പ​ക്ഷെ​ ​എ​ങ്കി​ലും​ ​ന​ല്ല​ ​ന​ല്ല​ ​കാ​ര്യ​ങ്ങ​ൾ പങ്കുവയ്ക്കും.​ ​ഞ​ങ്ങ​ൾ​ ​എ​ന്നെ​ങ്കി​ലും​ ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​ഒ​രു​മി​ച്ച് ​മീ​റ്റ് ​ചെ​യ്യാ​ൻ​ ​ശ്ര​മി​ക്കും.​ ​ എ​ന്റെ​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ച്ച​ ​എ​ന്റെ​ ​ക്ളോ​സ് ​ഫ്ര​ണ്ട്സ്,​ ​അ​തു​പോ​ലെ​ ​സ്കൂ​ളി​ലെ​ ​ഫ്ര​ണ്ട്സു​മു​ണ്ട്.​

 ​ഇ​നി​യൊ​രു​ ​ജ​ന്മ​ത്തി​ൽ​ ​എ​ന്താ​വ​ണം

അ​ത് ​ആ​ലോ​ചി​ച്ചി​ട്ടി​ല്ല.​ ​ഇ​നി​യൊ​രു​ ​ജ​ന്മ​മു​ണ്ടെ​ങ്കി​ൽ​ ​ഗാ​യി​ക​ ​ആ​വ​ണ​മെ​ന്ന് ​ത​ന്നെ​യാ​ണ് ​ആ​ഗ്ര​ഹം.