ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആകാശത്ത് വിമാനങ്ങൾ, കാശ്‌മീരിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യം

Saturday 06 July 2019 11:18 PM IST

ലീഡ്സ്: ലോകകപ്പിൽ ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ബാനറുകളുമായി പറന്ന രണ്ട് വിമാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്. ‘ജസ്റ്റിസ് ഫോർ കാശ്മീർ, ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കാശ്മീരിനെ സ്വതന്ത്രമാക്കുക.’ എന്നീ വാചകങ്ങൾ എഴുതിയ ബാനറുമായിട്ടാണ് ഗ്രൗണ്ടിന് മുകളിലൂടെ വിമാനം പറന്നത്. ആദ്യം മൂന്നാം ഓവറിലേക്ക് കടക്കുമ്പോഴും പിന്നീട് 17ാം ഓവറിലേക്ക് കടക്കുമ്പോഴാണ് വിമാനം പറന്നുയർന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.


ഇതിന് മുൻപ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം നടന്നപ്പോഴും ഇത്തരത്തിൽ വിമാനം പറന്നിരുന്നു. ജസ്റ്റിസ് ഫോർ ബലൂചിസ്ഥാൻ എന്ന സന്ദേശവുമായിട്ടാണ് അന്ന് വിമാനം പറന്നത്. സംഭവത്തിൽ ഐ.സി.സി ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുെമന്നും അധികൃതർ വ്യക്തമാക്കി.