കാർഷിക സെമിനാർ

Friday 28 July 2023 1:13 AM IST

ആലങ്ങാട്: എറണാകുളം ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ സിക്കാറിൽ നിർവഹിക്കുന്നതിന്റെ തത്സമയ വെബ്കാസ്റ്റിംഗും നടത്തി.

വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. ബി. ജയരാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഷോജി ജോയ് എഡിസൺ, ഡോ.പി.എ. വികാസ്, ഡോ.കെ. സ്മിത ശിവദാസൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. വാർഡ് അംഗം കെ.എസ്. മോഹൻകുമാറും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.