മികവിന്റെ നൂറുമേനിക്ക് ആദരവേകി ജില്ലാ പഞ്ചായത്ത്

Monday 08 July 2019 2:06 AM IST
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പുരസ്കാരം വിതരണം ചെയ്യുന്നു

കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. സർക്കാർ മേഖലയിലെ 41 സ്‌കൂളുകളും എയ്ഡഡ് മേഖലയിലെ 58 സ്‌കൂളുകളുമാണ് കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയത്. കൂടുതൽ എ പ്ലസുകൾ കരസ്ഥമാക്കിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിനേയും അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിനെയും ചടങ്ങിൽ അനുമോദിച്ചു.

ജില്ലാ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സി. രാധാമണി സ്‌കൂളുകൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലേഖാ വേണുഗാപാൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.എസ്. രമാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂലിയറ്റ് നെൽസൺ, ആർ. രശ്മി, സരോജിനി ബാബു, കെ. ശോഭന, സെക്രട്ടറി കെ. പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലയിലെ ഡി.ഇ.ഒമാർ തുടങ്ങിയവർ പങ്കടുത്തു.