അജിത്കുമാർ കെ-റെയിൽ ഡയറക്ടർ
Friday 04 August 2023 12:11 AM IST
തിരുവനന്തപുരം: കെ-റെയിലിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന വി.അജിത്കുമാറിനെ കെ-റെയിലിന്റെ മുഴുവൻ സമയ ഡയറക്ടറായി പുനർനിയമിച്ചു. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ജൂലായ് 31ന് വിരമിച്ചതിനെത്തുടർന്നാണിത്. പി.എസ് സുധീറിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമാക്കി.