ജനാധിപത്യം പൂർണമാകുന്നത് വിമതശബ്ദങ്ങളെ ആവിഷ്കരിക്കുമ്പോൾ: മുഖ്യമന്ത്രി

Thursday 10 August 2023 12:00 AM IST

തിരുവനന്തപുരം: വ്യത്യസ്തതകളെയും വിമത ശബ്ദങ്ങളെയും അടിച്ചമർത്തുമ്പോഴല്ല മറിച്ച് അവ ആവിഷ്‌കരിക്കാനുള്ള ഇടം തുറക്കുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയുടെ സമാപന സമ്മേളനം കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഡോക്യുമെന്ററികൾക്കായുള്ളതാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ. ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്ന വേദിയാണിതെന്ന് നിസംശയം പറയാം.

ഫെസ്റ്റിവലിനെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യയിലെ കർഷക പ്രക്ഷോഭവും പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീൻബാഗിലെ സ്ത്രീകൾ നയിച്ച പ്രതിഷേധ സമരവും ഇറാനിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ വധശിക്ഷയും മുംബൈയിലെ വിദ്യാർത്ഥി ആത്മഹത്യയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ നിലനിറുത്തുന്ന ജാതിവിവേചനം തുടങ്ങിയ ലോകമെമ്പാടുമുള്ള സമകാലിക പ്രശ്നങ്ങൾ ശക്തമായും തീവ്രമായും പ്രേക്ഷകരിലെത്തിക്കാൻ ഈ മേളയ്ക്ക് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം, ആരോഗ്യം വിദ്യാഭ്യാസം മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ നാല്പതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ദീപ ധൻരാജിന് സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് മുഖ്യമന്ത്രി നൽകി. കഥ കഥേതര വിഭാങ്ങൾക്കുള്ള പുരസ്‌കാരവും മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് അവാർഡ് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു.

​ഹ്ര​സ്വ​ച​ല​ച്ചി​ത്ര​മേ​ള​ ​സ​മാ​പി​ച്ചു​ ​(​ ​ഡെ​ക്ക് ) '​ലാ​ൻ​ഡ് ​ഓ​ഫ് ​മൈ​ ​ഡ്രീം​സ് മി​ക​ച്ച​ ​ലോ​ങ് ​ഡോ​ക്യു​മെ​ന്റ​റി

തി​രു​വ​ന​ന്ത​പു​രം​:​ഹ്ര​സ്വ​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യി​ൽ​ ​മി​ക​ച്ച​ ​ലോം​ഗ് ​ഡോ​ക്യു​മെ​ന്റ​റി​യാ​യി​ ​നൗ​ഷീ​ൻ​ ​ഖാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​ലാ​ൻ​ഡ് ​ഓ​ഫ് ​മൈ​ ​ഡ്രീം​സ്'​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ​പു​ര​സ്‌​കാ​രം.​ . ര​ണ്ടാ​മ​ത്തെ​ ​മി​ക​ച്ച​ ​ലോം​ഗ് ​ഡോ​ക്യു​മെ​ന്റ​റി​ക്കു​ള്ള​ ​അ​വാ​ർ​ഡി​ന് ​പ്ര​തീ​ക് ​ശേ​ഖ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​ച​ർ​ദ്ദി​ ​കാ​ല,​ ​ആ​ൻ​ ​ഓ​ഡ് ​ടു​ ​റെ​സി​ലി​യ​ൻ​സ്'​ ​അ​ർ​ഹ​മാ​യി.​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ന​ൽ​കി. ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ദി​വ്യ​ ​ഖ​ർ​നാ​രെ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'15​ ​സെ​ക്ക​ൻ​ഡ്സ് ​എ​ ​ലൈ​ഫ് ​ടൈം​'​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശം​ ​നേ​ടി. മി​ക​ച്ച​ ​ഷോ​ർ​ട്ട് ​ഡോ​ക്യു​മെ​ന്റ​റി​യാ​യി​ ​ഗു​ർ​ലീ​ൻ​ ​ഗ്രേ​വാ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​സം​വേ​ർ​ ​നി​യ​ർ​ ​ആ​ൻ​ഡ് ​ഫാ​ർ​'​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​(​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​). ര​ണ്ടാ​മ​ത്തെ​ ​ഷോ​ർ​ട്ട് ​ഡോ​ക്യു​മെ​ന്റ​റി​ ​സി​ദ്ധാ​ന്ത് ​സ​റി​ന്റെ​ ​'​മം​'​ ​ആ​ണ് ​(​ 50,000​ ​രൂ​പ​ ​). ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​വി​ഷ്ണു​രാ​ജ് ​പി​യു​ടെ​ ​'​ദി​ ​സോ​യി​ൽ​',​ ​ലൂ​ർ​ദ്സ് ​എം​ ​സു​പ്രി​യ​യു​ടെ​ ​'​വാ​ട്ട് ​ഡു​ ​ഐ​ ​ടു​ ​ആ​ഫ്റ്റ​ർ​ ​യു​'​ ​എ​ന്നി​വ​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശം​ ​നേ​ടി. മി​ക​ച്ച​ ​ഷോ​ർ​ട്ട് ​ഫി​ക്‌​ഷ​ൻ​ ​ഗൗ​ര​വ് ​പു​രി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​എ​ ​ഫ്ള​വ​ർ​ ​ഇ​ൻ​ ​എ​ ​ഫോ​ഗ് ​ലൈ​റ്റ്'.​ ​(​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​ ​). ര​ണ്ടാ​മ​ത്തെ​ ​മി​ക​ച്ച​ ​ചി​ത്രം​ ​താ​രി​ഖ് ​അ​ഹ​മ്മ​ദ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​വെ​ൻ​ ​ഐ​ ​ലു​ക്ക് ​അ​റ്റ് ​ദി​ ​ഹൊ​റൈ​സ​ൺ​'​ ​(​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​). കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​മ​ത്സ​രി​ച്ച​ ​കാ​മ്പ​സ് ​ഫി​ലിം​ ​വി​ഭാ​ഗ​ത്തി​ലെ​ ​മി​ക​ച്ച​ ​ചി​ത്രം​ ​അ​ല​ൻ​ ​സാ​വി​യോ​ ​ലോ​പ്പ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ 1​ ​സാ​മു​വേ​ൽ​ 17​ ​(​ 50,000​ ​രൂ​പ​ ​). ക​നു​ ​ബേ​ൽ,​ ​തി​ലോ​ത്ത​മ​ ​ഷോം,​ ​ഷേ​ർ​ലി​ ​എ​ബ്ര​ഹാം,​ ​സ​ർ​വ്നി​ക് ​കൗ​ർ,​ ​ഡോ​ൺ​ ​പാ​ല​ത്ത​റ,​ ​ഷോ​ന​ക് ​സെ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന​ ​ജൂ​റി​യാ​ണ് ​ജേ​താ​ക്ക​ളെ​ ​നി​ശ്ച​യി​ച്ച​ത്. ഡോ​ക്യു​മെ​ന്റ​റി​യി​ലെ​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​യ്ക്കു​ള്ള​ ​ലൈ​ഫ് ​ടൈം​ ​അ​ച്ചീ​വ്‌​മെ​ന്റ് ​പു​ര​സ്‌​കാ​രം​ ​ദീ​പ​ ​ധ​ൻ​രാ​ജി​ന് ​മു​ഖ്യ​മ​ന്ത്രി​ ​ശ്രീ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​മ്മാ​നി​ച്ചു.