ഗസ്റ്റ് അദ്ധ്യാപക നിയമനം

Thursday 10 August 2023 12:27 AM IST

റാന്നി : വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചറർ, ട്രേഡ്‌സ്മാൻ (വെൽഡിംഗ്),ട്രേഡ്‌സ്മാൻ (ഷീറ്റ്‌മെറ്റൽ) എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ഗണിതശാസ്ത്ര വിഭാഗം ലക്ചറർ : 55ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, നെറ്റ്. ട്രേഡ്‌സ്മാൻ : ഐ.ടി.ഐ/ടി എച്ച് എസ് എൽ സി. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റാ, മാർക്ക്‌ ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐ.ടി.ഐ ടി എച്ച് എസ് എൽ സി എന്നിവയുടെ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 16 ന് രാവിലെ 10.30ന് വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.