സർപ്പ ആപ്പ് കണ്ടെത്തിയത് 26,420 പാമ്പുകളെ
Friday 11 August 2023 12:59 AM IST
തിരുവനന്തപുരം: സർപ്പ മൊബൈൽ ആപ്പ് നിലവിൽ വന്ന 2020 ആഗസ്റ്റ് മുതൽ ഈവർഷം ജൂലായ് വരെ 26,420 പാമ്പുകളെ വിവിധ ജില്ലകളിലായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഇതിൽ 22,062 എണ്ണത്തിനെ അനുയോജ്യമായ ആവാസവ്യവസ്ഥയിലേക്ക് മാറ്റിയെന്നും മന്ത്രി നിമയസഭയിൽ കെ.ഡി.പ്രസേനൻ,ഐ.ബി.സതീഷ്,പി.ടി..എ.റഹീം,സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അറിയിച്ചു.