ഗുരുവായൂ‌രിൽ നാലുവയസുകാരന് നേരെ തെരുവുനായ ആക്രമണം, കടിയേറ്റത് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങും വഴി

Friday 18 August 2023 3:26 PM IST

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപം നാല് വയസുകാരന് നേരെ തെരുവ്നായ ആക്രമണം. കണ്ണൂർ സ്വദേശിയായ ദ്രുവിത്തിനാണ് നായ്‌ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങുകയായിരുന്ന ദ്രുവിത്തിനെ മൂന്ന് നായ്‌ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.

കെടിഡിസി നന്ദനം ഹോട്ടലിന്റെ പാർക്കിംഗിൽ വച്ചാണ് ആക്രമണം ഉണ്ടായത്.മാതാപിതാക്കൾ അടുത്തുണ്ടായിരുന്ന സമയത്ത് തന്നെയാണ് മൂന്നോളം നായ്‌ക്കൾ കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.