വള്ളുവനാട് ഈസി മണി 43 പുതിയ ശാഖകൾ തുറന്നു

Tuesday 22 August 2023 2:21 AM IST
വള്ളുവനാട് ഈസി മണിയുടെ സാരഥികളായ എ.കെ. നാരായണൻ,​ പി.സി നിധീഷ്,​ എൻ. രാകേഷ്,​ എ. ഒമേഷ് എന്നിവർ

മലപ്പുറം: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ വള്ളുവനാട് ഈസി മണി പ്രവർത്തനം വിപുലമാക്കുന്നു. 37 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള വള്ളുവനാട് ഈസി മണി 43 പുതിയ ശാഖകൾ തുറന്നു പ്രവർത്തനമാരംഭിച്ചു. വായ്പാരംഗത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 207 ശതമാനം വളർച്ച നേടി. ഇതിൽ തന്നെ മൊത്തം വായ്പയുടെ 75 ശതമാനവും സ്വർണവായ്പ മേഖലയിലാണ്. കഴിഞ്ഞ സാമ്പത്തികവർഷം കമ്പനിയുടെ നിഷ്‌ക്രിയ ആസ്തി (എൻ.പി.എ.) 0.43 ശതമാനം മാത്രമാണ്. ഇതിലൂടെ കമ്പനി ഈ വർഷം വൻ ലാഭവളർച്ച കൈവരിച്ചതായി മാനേജിംഗ് ഡയറക്ടർ പി.സി. നിധീഷ്, പ്രൊമോട്ടർമാരായ എ.കെ. നാരായണൻ, എൻ. രാകേഷ്, എ. ഒമേഷ് എന്നിവർ പറഞ്ഞു.