ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്
Friday 25 August 2023 4:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലത്ത് ഇന്നലത്തെ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസിൽ നിന്ന് മൂന്ന് ഡിഗ്രി വരെ ഇന്ന് ഉയരാൻ സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ സാധാരണ താപനിലയേക്കാൾ രണ്ട് ഡിഗ്രി വരെ കൂടും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒന്നു മുതൽ രണ്ട് ഡിഗ്രി വരെ താപനില ഉയരാം. പകൽ 11 മുതൽ രണ്ട് വരെ സൂര്യാഘാത സാദ്ധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്നലത്തെ പുതുക്കിയ മഴ അറിയിപ്പിൽ സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് കാര്യമായ മഴ സാദ്ധ്യതയില്ല. വടക്കൻ ജില്ലകളിൽ നാളെ വൈകിട്ട് നേരിയ ചാറ്രൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്.