പേട്ട പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷം; പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കി

Saturday 26 August 2023 1:14 PM IST

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷവുമായി ബന്ധപ്പെട്ടുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കി. രണ്ട് എസ് ഐ മാരുടെയും ഡ്രൈവറുടെയും സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചൊവ്വാഴ്‌ച വാഹന പരിശോധനയുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി വി നിതിനും പൊലീസും തമ്മിൽ തർക്കുമുണ്ടാകുകയായിരുന്നു. തുടർന്ന് വൈകിട്ട് ആറ് മുതൽ മൂന്ന് മണിക്കൂറോളം പൊലീസ് സ്‌റ്റേഷനുമുന്നിൽ സംഘർഷാവസ്ഥയി. സ്റ്റേ​ഷ​നി​ലേ​ക്ക് ​ത​ള്ളി​ക്ക​യ​റാ​ൻ​ ​ശ്ര​മിച്ച​ ഡി വൈ എഫ് ഐ - സി പി എം പ്രവർത്തകരും ​പൊ​ലീ​സും​ ​ത​മ്മി​ൽ​ ​ഉ​ന്തും ​ത​ള്ളു​മു​ണ്ടാ​യി. ​

സംഘർഷത്തിനിടെ പൊലീസിന്റെ മർദ്ദനമേറ്റ നിതീനും പരാതി നൽകുകയായിരുന്നു. പൊലീസ് സ്‌റ്റേഷനിൽ വച്ച് ഇരുമ്പു വടി കൊണ്ട് തന്നെ മർദ്ദിച്ചെന്നായിരുന്നു പരാതി. തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തുകയായിരുന്നു.