ചുംബന വിവാദം : റൂബിയാലസിനെ സസ്പെൻഡ് ചെയ്ത് ഫിഫ

Sunday 27 August 2023 1:26 AM IST

മാഡ്രിഡ്: വനിതാ ലോകകപ്പ് ഫൈനലിന് പിന്നാലെ സ്പാനിഷ് താരം ജെന്നിഫർ ഹെർമോസയെ ചുംബിച്ച വിഷയത്തിൽ സ്പാനിഷ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് റൂബിയാലസിനെ സസ്പെൻഡ് ചെയ്ത് ഫിഫ. ഫിഫിയുടെ അച്ചടക്ക സമിതിയാണ് റൂബിയാലസിനെ സസ്പെനഡ് ചെയ്തത്. ദേശീയ അന്തർദേശീയ തലത്തിൽ ഫുട്‌ബാളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

അതേസമയം റൂബിയാലസ് കഴിഞ്ഞ ദിവസം രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.ഇന്നലെ വിളിച്ചുചേർത്ത ഫെഡറേഷന്റെ ജനറൽ അസംബ്ലിയിൽ താൻ രാജിവെയ്ക്കില്ലെന്ന് റൂബിയാലെസ് പ്രഖ്യാപിച്ചിരുന്നു. വനിതാ താരത്തോടുള്ള പെരുമാറ്റത്തെ തുടർന്ന് സർക്കാരിൽ നിന്നടക്കം കടുത്ത വിമർശനങ്ങൾ നേരിട്ട റൂബിയാലെസ് രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

Advertisement
Advertisement