ഇവൾ "പുലിക്കുട്ടി", ആ​ൺ​പു​ലി​ക്ക​ൾ​ക്ക് ​ഒ​പ്പം​ ​ചു​വ​ടുവ​ച്ച് ​ആ​റു​ ​വ​യ​സു​കാ​രി​; രക്ഷയ്ക്ക് അഭിനന്ദനപ്രവാഹം

Saturday 02 September 2023 10:57 AM IST

തൃ​ശൂ​ർ​:​ ​പു​തു​ത​ല​മു​റ​യ്ക്ക് ​ആ​വേ​ശം​ ​പ​ക​ർ​ന്ന് ​ആ​റു​ ​വ​യ​സു​കാ​രി​ ​ര​ക്ഷ​ ​പു​ലി​യാ​യി.​ ​ശ​ക്ത​ൻ​ ​പു​ലി​ക്ക​ളി​ ​സം​ഘ​ത്തി​ന് ​ഒ​പ്പ​മാ​ണ് ​ഈ​ ​ഒ​ന്നാം​ ​ക്ലാ​സു​കാ​രി​ ​ആ​ൺ​പു​ലി​ക്ക​ൾ​ക്ക് ​ഒ​പ്പം​ ​ചു​വ​ടുവ​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​പു​ലി​വേ​ഷം​ ​വ​ര​ച്ച് ​തു​ട​ങ്ങി​യ​തോ​ടെ​ ​നി​ര​വ​ധി​പേ​രാ​ണ് ​ര​ക്ഷ​യെ​ ​അ​ഭി​ന​ന്ദി​ക്കാ​നെ​ത്തി​യ​ത്.​ ​ആ​ദ്യ​മാ​യാ​ണ് ​ര​ക്ഷ​ ​പു​ലി​വേ​ഷം​ ​കെ​ട്ടു​ന്ന​ത്.​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​നും​ ​മേ​യ​ർ​ ​എം.​കെ.​ ​വ​ർ​ഗീ​സും​ ​ക​ള​ക്ട​ർ​ ​വി.​ആ​ർ.​ ​കൃ​ഷ്ണ​തേ​ജ​യും​ ​എ​ത്തി​യി​രു​ന്നു.

നി​ശ്ച​ല​ ​ദൃ​ശ്യം
ഉ​റ​വി​ട​ത്തി​ൽ​ ​ത​ന്നെ​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണം​ ​ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ​ ​കു​ട്ടി​ക​ൾ​ ​കൂ​ട്ടി​ലും​ ​നാ​യ്ക്ക​ൾ​ ​പു​റ​ത്തും​ ​എ​ന്ന​ ​സ​ന്ദേ​ശ​മു​ണ​ർ​ത്തി​ ​ശ​ക്ത​ൻ​ ​പു​ലിക്ക​ളി​ ​സം​ഘം​ ​ഒ​രു​ക്കി​യ​ ​നി​ശ്ച​ല​ ​ദൃ​ശ്യം​ ​ജ​ന​ങ്ങ​ൾ​ക്കും​ ​ഭ​ര​ണ​വ​ർ​ഗ​ത്തി​നും​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കു​ന്ന​താ​യി​രു​ന്നു.​ ​അ​തോ​ടൊ​പ്പം​ ​ദു​ർ​ഗാ​ ​ദേ​വി​യു​ടെ​യും​ ​നി​ശ്ച​ല​ ​ദൃ​ശ്യ​വും​ ​ശ​ക്ത​ൻ​ ​സം​ഘം​ ​അ​ണി​യി​ച്ചൊ​രു​ക്കി.​ ​വ​ള​രു​ന്ന​ ​മാ​ലി​ന്യ​ത്തെ​ക്കു​റി​ച്ചും​ ​സൂ​ര്യ​നെ​ ​വി​ഴു​ങ്ങാ​ൻ​ ​പോ​കു​ന്ന​ ​ഹ​നു​മാ​നെ​യും​ ​സീ​താ​റാം​ ​മി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ​ ​ഭൂ​മി​ക്കൊ​രു​ ​ച​ര​മ​ഗീ​ത​വും​ ​കാ​ട​വെി​ടെ​ ​മ​ക്ക​ളെ​ ​എ​ന്ന​ ​ക​വി​ത​ക​ളെ​ ​ആ​സ്പ​ദ​മാ​ക്കി​ ​കാ​നാ​ട്ടു​ക​ര​ ​ദേ​ശ​ത്തി​ന്റെ​ ​നി​ശ്ച​ല​ദൃ​ശ്യം​ ​പു​തി​യ​ ​സ​ന്ദേ​ശം​ ​പ​ക​രു​ന്ന​താ​യി.​ ​ച​ക്ര​വ്യൂ​ഹ​ത്തി​ൽ​ ​അ​ക​പ്പെ​ട്ട​ ​അ​ഭി​മ​ന്യു​വാ​യി​രു​ന്നു​ ​അ​യ്യ​ന്തോ​ൾ​ ​ദേ​ശ​ത്തി​ന്റെ​ ​ടാ​ബ്‌​ളോ.​ ​തെ​യ്യം​ ​രൂ​പ​മാ​ണ് ​വി​യ്യൂ​ർ​ ​പു​ലി​വ​ണ്ടി​യാ​ക്കി​യ​ത്.

പൊ​ലീ​സും പു​ലി​യാ​യി
പൂ​ങ്കു​ന്നം​ ​ദേ​ശ​ക്കാ​ര​നാ​യ​ ​കേ​ര​ള​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ലെ​ ​സി​വി​ൽ​ ​പോ​ലീ​സ് ​ഓ​ഫീ​സ​ർ​ ​എ.​കെ.​ ​ശ​ര​ത് ​ആ​ണ് ​ക​രി​മ്പു​ലി​ ​വേ​ഷ​മി​ട്ട​ത്.​ ​ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ർ​ഷ​മാ​യി​ ​പു​ലി​ക്ക​ളി​ ​സം​ഘാ​ട​ക​നാ​യി​രു​ന്നു​ ​ശ​ര​ത്.​ ​