ഓഫീസർമാർക്ക് സ്വീകരണം
Sunday 03 September 2023 12:05 AM IST
കൊച്ചി: എറണാകുളം റീജിയണിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 19 വനിതാ ഫയർ ഓഫീസർമാർക്ക് സ്വീകരണം നൽകി. കേരള ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പിൽ ഇതാദ്യമായി പ്രവേശനം ലഭിച്ച 86 വനിതകൾക്ക് തിങ്കളാഴ്ച വിയൂർ അക്കാഡമിയിൽ പരിശീലനം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടായിരിരുന്നു പരിപാടി. കേരള ഫയർ സർവീസ് അസോസിയേഷൻ എറണാകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് മേയർ എം. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അനീഷ് പി.ജോയി, സെക്രട്ടറി പി .എം. റഷീദ്, സ്റ്റേഷൻ ഓഫീസർ രാജേഷ് കുമാർ, പി.എ. സജാദ്, പ്രവീൺ, സാംസൺ, സന്ദീപ് മോഹൻ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.