ആറൻമുള വള്ളംകളി: ഇടക്കുളവും ഇടശേരിമലയും ജേതാക്കൾ

Sunday 03 September 2023 4:42 AM IST

പത്തനംതിട്ട : ആറൻമുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ ഇടശേരിമലയും ബി ബാച്ചിൽ ഇടക്കുളവും കിരീടം ചൂടി. എ ബാച്ചിൽ ഇടപ്പാവൂർ പേരൂർ പള്ളിയോടം രണ്ടാമതും നെടുമ്പ്രയാർ മൂന്നാമതുമെത്തി. ബി ബാച്ചിൽ ഇടപ്പാവൂർ രണ്ടാമതും തോട്ടപ്പുഴശേരി മൂന്നാമതുമായി ഫിനിഷ് പോയിന്റ് കടന്നു. ബി ബാച്ചിലെ ഹീറ്റ്സ് മത്സരത്തിൽ ഒന്നാമതെത്തിയ പുതുക്കുളങ്ങര പള്ളിയോടം കുട്ടനാടൻ തുഴച്ചിലുകാരെ ഉൾപ്പെടുത്തിയതായി കണ്ടെത്തിയതിനാൽ അവരെ അയോഗര്യാക്കി. പകരം ചെന്നിത്തല പളളിയോടത്തെ അവസാന റൗണ്ടിൽ ഉൾപ്പെടുത്തി.

ആറൻമുള പരപ്പുഴ കടവ് മുതൽ സത്രക്കടവ് വരെ 1250മീറ്റർ ട്രാക്കുകളിലാണ് ജലമേള നടന്നത്. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാജോർജ് ഫ്ളാഗ് ഓഫ് ചെയ്തു.