ആദിത്യയിൽ പങ്കാളിയായി കെൽട്രോണും
Sunday 03 September 2023 12:34 AM IST
തിരുവനന്തപുരം: ആദിത്യ എൽ 1 ബഹിരാകാശ ദൗത്യത്തിൽ പങ്കാളികളായി കെൽട്രോണും. ആദിത്യ പേടകത്തെ ബഹിരാകാശത്തെത്തിച്ച പി.എസ്.എൽ.വിയുടെ എക്സ് എൽ. സി-57 റോക്കറ്റിന്റെ നിർമ്മാണത്തിനാവശ്യമായ 38 ഇലക്ട്രോണിക്സ് മോഡ്യൂളുകൾ നിർമ്മിച്ചത് കെൽട്രോണിലാണ്. തിരുവനന്തപുരം മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സിൽ മുപ്പതും കരകുളത്തുള്ള കെൽട്രോൺ എക്യുപ്‌മെന്റ് കോംപ്ലക്സിൽ എട്ടും പാക്കേജുകളാണ് നിർമ്മിച്ചത്.
പി.എസ്.എൽ.വി റോക്കറ്റ് നിർമ്മിച്ചത് തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിലാണ്. ജൂലായിൽ വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിലെ 41 മൊഡ്യൂളുകളും കെൽട്രോൺ നിർമ്മിച്ചതാണ്