ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങവെ ആംബുലൻസ് തോട്ടിലേയ്‌ക്ക് മറിഞ്ഞു; 80കാരിക്ക് ദാരുണാന്ത്യം

Monday 04 September 2023 11:49 AM IST

ഇടുക്കി: ആംബുലൻസ് തോട്ടിലേയ്‌ക്ക് മറിഞ്ഞ് 80കാരിയ്‌ക്ക് ദാരുണാന്ത്യം. രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. ഈ പ്രദേശത്ത് അപകടം പതിവാണ്. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് മരിച്ചത്.

ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അന്നമ്മ. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജായി വീട്ടിലേയ്ക്ക് മടങ്ങും വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് പത്തടി താഴ്‌ചയുള്ള തോട്ടിലേ‌ക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിലേ‌യ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.