പീച്ചി റിസർവോയറിലെ അപകടം; കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Tuesday 05 September 2023 3:11 PM IST

തൃശൂർ: പീച്ചി റിസ്ർവോയർ ഭാഗത്ത് ആനവാരിയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. അറുമുഖന്റെ മകൻ അജിത്ത് (21), പോൾസൺ മകൻ വിപിൻ(26), ഹനീഫ മകൻ നൗഷാദ്(24) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഫയർ ഫോഴ്സ്, സ്‌കൂബ ഡൈവേഴ്സ്, എൻ ഡി ആർ എഫ് സംഘം തുടങ്ങിയവർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. നാല് പേരായിരുന്നു വഞ്ചിയിലുണ്ടായിരുന്നത്. ഒരാൾ നീന്തിരക്ഷപ്പെട്ടിരുന്നു.