അഷ്ടമിരോഹിണി വള്ളസദ്യ ആഗസ്റ്റ് 23ന്

Friday 12 July 2019 10:51 PM IST

കോഴ​ഞ്ചേരി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യ ആഗസ്റ്റ് 23 ന് നടക്കും. വള്ളസദ്യയുടെ വഴിപാട് കൂപ്പൺ വിതരണ ഉദ്ഘാടനം ആറന്മുള പാർത്ഥസാരഥി ക്ഷേത്രാങ്കണത്തിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാർ കൃഷ്ണവേണി പടിഞ്ഞാറ്റോതറ തോണ്ടുപറമ്പിൽ ദേവിക ഷാജിക്ക് കൂപ്പൺ നൽകി നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് ജി. സുരേഷ്, സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ , ജോ. സെക്രട്ടറി വി. വിശ്വനാഥൻ പിള്ള, വള്ളസദ്യ കൺവീനർ സുരേഷ് കുമാർ ജി., പബ്ലിസിററി കൺവീനർ എം.അയ്യപ്പൻകുട്ടി, കെ.പി. സോമൻ, മുരളി ജി. പിള്ള, രവി. ആർ. നായർ, വി.കെ. ചന്ദ്രൻ പിള്ള, അശോക് കുമാർ എ.പി., വിനോദ് .ഡി, ദേവസ്വം എ.ഒ.അജിത് കുമാർ, വള്ളസദ്യ നിർവ്വാഹക സമിതി അംഗങ്ങളായ രാജേന്ദ്ര ബാബു, ജഗൻ മോഹൻ ദാസ്, അമ്പോറ്റി കോഴഞ്ചേരി എന്നിവർ പങ്കെടുത്തു.

വഴിപാട് വള്ളസദ്യ ആഗസ്റ്റ് 5 മുതൽ ഒക്ടോബർ 6 വരെ

വള്ളസദ്യയുടെ കൂപ്പൺ നിരക്ക്: 10000, 5000, 2000, 1000.