ഹെഡ് ലോഡ് വർക്കേഴ്സ് കോൺഗ്രസ്
Saturday 13 July 2019 12:59 AM IST
മൂവാറ്റുപുഴ: വൈദ്യുതിചാർജ് വർദ്ധനയും വെള്ളക്കരം കൂട്ടാനുള്ള തീരുമാനവും പിൻവലിക്കണമെന്ന് മൂവാറ്റുപുഴ മേഖലാ ഹെഡ് ലോഡ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രവർത്തക കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. എൽദോസ്, സെക്രട്ടറി പി.എം. സലിം എന്നിവർ പ്രസംഗിച്ചു.