ആരൊക്കെ ഭീഷണിപ്പെടുത്തിയാലും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരും; അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്ന് എം എം മണി

Thursday 07 September 2023 9:48 AM IST

ഇടുക്കി: ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടണമെന്ന് എം എം മണി എം എൽ എ. ആളുകളുടെ പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരൊക്കെ ഭീഷണിപ്പെടുത്തിയാലും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിലെ പ്രതിനിധികളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് കളക്ടർ നിർമാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്നും എം എൽ എ വിമർശിച്ചു.

ഇത്തരത്തിലുള്ള വിഷയങ്ങൾ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്താൽ അതിനെതിരെ ശബ്ദമുയർത്തുമെന്നും മൂന്നാറിൽ സംഘടിപ്പിച്ച സി പി എം പ്രതിഷേധ യോഗത്തിൽ പറഞ്ഞു. കളക്ടറുടെ ഉത്തരവിന്റെ ഗൗരവം മനസിലാക്കി ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.