കെ.എസ്.ആർ.ടി.സി പ്രതിസന്ധി: സി.എം.ഡി അവധിയിലേക്ക്

Monday 11 September 2023 12:00 AM IST

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മോചനമില്ലാത്ത കെ.എസ്.ആർ.ടി.സിയുടെ സി.എം.ഡിയും ഗതാഗത വകുപ്പ് സെക്രട്ടറിയുമായ ബിജു പ്രഭാകർ അവധിയിൽ പ്രവേശിക്കുന്നു. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനാണ് 18 മുതൽ ഒരു മാസത്തേക്ക് ലീവെങ്കിലും ലീവ് നീട്ടാനുള്ള സാദ്ധ്യതയുണ്ട്. ബിജുവിന്റെ അഭാവത്തിൽ ജോയിന്റ് എം.ഡി പ്രമോജ് ശങ്കറിനാണ് എം.ഡിയുടെ ചുമതല.

സി.എം.ഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ സർക്കാരിനെ സമീപിക്കുമെന്ന ശ്രുതി ശക്തമാണ്.

കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിനും വരുമാന വർദ്ധനവിനുമായി പ്രഖ്യാപിച്ച പദ്ധതികളിൽ നിന്നും സർക്കാർ പിന്നാക്കം പോവുകയും, വാക്ക് പറഞ്ഞ ധനസഹായം പോലും നിഷേധിക്കുകയും ചെയ്തതോടെ, സി.എം.ഡി സ്ഥാനം ഒഴിയാൻ കഴിഞ്ഞ ജൂലായിൽ ബിജു പ്രഭാകർ താത്പര്യം പ്രകടിപ്പിച്ചതാണ്. ആഗസ്റ്റിലെ ശമ്പളം വിതരണം ചെയ്തിട്ടില്ല. സർക്കാരിനോട് കഴിഞ്ഞ മാസം 80 കോടി ധനസഹായം ആവശ്യപ്പെട്ടെങ്കിലും കിട്ടിയിട്ടില്ല. പുതിയ ബസുകൾ വാങ്ങുന്നതിന് സർക്കാർ വാഗ്ദാനം ചെയ്ത 75 കോടിയും ,കിഫ്ബി നൽകുമെന്ന് പറഞ്ഞ 814 കോടിയുടെ വായ്പയും കിട്ടാതായതോടെ അശോക് ലൈലാൻഡ് കമ്പനിയുമായുള്ള ടെൻ‌ഡർ ഉപേക്ഷിക്കേണ്ടി വന്നു.പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആർ.ടി.സിയിലെ സ്ഥിതിഗതികളെപ്പറ്റി ഫേസ്ബുക്കിൽ ബിജു പ്രഭാകർ 'വിശദീകരണ പരമ്പര' നടത്തിയിരുന്നു.

സർക്കാർ

കൈ കഴുകി

#പ്രവർത്തന മൂലധനമായി 250 കോടി രൂപ ആവശ്യപ്പെട്ടു. നൽകിയില്ല

# കോർപ്പറേഷനെ നാലായി വിഭജിക്കുതിന് നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ ചോദിച്ചു . നൽകിയില്ല

ട്രാ​ൻ.​ ​ശ​മ്പ​ളം​ ​ന​ൽ​കി​യി​ല്ല: ടി.​ഡി.​എ​ഫ് ​കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ളം​ ​എ​ല്ലാ​ ​മാ​സ​വും​ 10​-ാം​ ​തീ​യ​തി​ക്ക് ​മു​മ്പ് ​ന​ൽ​ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​വി​ധി​യു​ണ്ടാ​യി​ട്ടും​ ​ആ​ഗ​സ്റ്റ് ​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​ന​ൽ​കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മാ​നേ​ജ്‌​മെ​ന്റി​നെ​തി​രേ​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ഹ​ർ​ജി​ ​ഫ​യ​ൽ​ ​ചെ​യ്യു​മെ​ന്ന് ​ടി.​ഡി.​എ​ഫ് ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം.​വി​ൻ​സെ​ന്റ്,​എം.​എ​ൽ.​എ​ ​അ​റി​യി​ച്ചു.​ ​ഓ​ണ​ക്കാ​ല​ത്ത് ​പോ​ലും​ ​ലീ​വു​ക​ൾ​ ​വേ​ണ്ടെ​ന്ന് ​വ​ച്ച് ​ജീ​വ​ന​ക്കാ​ർ​ ​ക​ഠി​നാ​ധ്വാ​നം​ ​ചെ​യ്ത് 235​ ​കോ​ടി​യാ​ണ് ​വ​രു​മാ​നം​ ​ഉ​ണ്ടാ​ക്കി​യ​ത് ​എ​ന്നി​ട്ടും​ ​അ​വ​ർ​ക്ക് ​ശ​മ്പ​ളം​ ​ന​ൽ​കാ​ത്ത​ത് ​ക്രൂ​ര​ത​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.