ആശാനാഥിനൊപ്പമുള്ള ചാണ്ടി ഉമ്മന്റെ ക്ഷേത്രദർശനം, മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

Monday 11 September 2023 11:54 AM IST

ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സത്യപ്രതിജ്ഞയ്‌ക്ക് മുമ്പായി തിരുവനന്തപുരം ചെങ്കൽ ഉമാമഹേശ്വര ക്ഷേത്രത്തിൽ ചാണ്ടി ഉമ്മൻ ദർശനം നടത്തിയിരുന്നു. മാത്രമല്ല, പഞ്ചസാര കൊണ്ട് തുലാഭാരവുംനടത്തിയാണ് അദ്ദേഹം മടങ്ങിയത്. ക്ഷേത്രത്തിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ബിജെപി, സിപിഎം ജനപ്രതിനിധികളും എത്തിയിരുന്നു. ഇതിൽ ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആശാനാഥിനൊപ്പമുള്ള ചാണ്ടി ഉമ്മന്റെ ചിത്രങ്ങൾ സൈബർ ഇടത്തിൽ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ബിജെപി കൂട്ടുകെട്ട് നടന്നുവെന്നതിന്റെ ഉദാഹരണമാണ് ചിത്രങ്ങൾ എന്ന തരത്തിലായിരുന്നു ആരോപണം. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്നവരെ കമ്മ്യൂണിസ്‌റ്റ് എന്നല്ല ക്രോപ്യൂണിസ്‌റ്റ് എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''ചാണ്ടി ഉമ്മനുമൊത്ത് ദർശ്ശനം നടത്തുന്ന ഈ വനിതയെ നിങ്ങൾക്ക് അറിയില്ലെ, തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേതാവ് ആശാനാഥാണ്."

എന്ന CPMകാരുടെ പ്രചാരണം കണ്ടു.

'BJP യുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെ' എന്നതാണ് ചോദ്യം ....

ആ ക്രോപ്പ് ചെയ്ത ചിത്രം കണ്ടവർ മുഴുവൻ ചിത്രം കാണു. ചാണ്ടിക്കൊപ്പം ഇടത് വശത്ത് നില്ക്കുന്നത് CPMന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേമാണ്. കമ്മിയന്തം ലോജിക്ക് വെച്ച് നോക്കുമ്പോൾ അത് അപ്പോൾ CPMന്റെ 12000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ല്ലേ!!

ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക ....

വീണ്ടും പറയുന്നു നിങ്ങൾക്കിത്ര സങ്കടമാരുന്നേൽ പുതുപ്പള്ളി ജയിക്കണ്ടാരുന്നു ...

''ചാണ്ടി ഉമ്മനുമൊത്ത് ദർശ്ശനം നടത്തുന്ന ഈ വനിതയെ നിങ്ങൾക്ക് അറിയില്ലെ, തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേതാവ് ആശാനാഥാണ്....

Posted by Rahul Mamkootathil on Sunday, 10 September 2023
Advertisement
Advertisement