''പറയാതെ വയ്യ, വലിയ വില നൽകേണ്ടിവരും'': സർക്കാരിനെ വിമർശിച്ച് മുകേഷ് എംഎൽഎ

Wednesday 13 September 2023 7:51 AM IST

കൊല്ലം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊല്ലം എം.എൽ.എ എം.മുകേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അപകടാവസ്ഥയിലായിട്ടും നിസംഗത തുടരുന്ന ഗതഗാത വകുപ്പിനും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനുമെതിരെയാണ് പോസ്റ്റ്.

കെട്ടിടം നിർമ്മിക്കാൻ എം.എൽ.എ തുക അനുവദിച്ചിട്ടും അധികൃതർ തുടർനടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ താൻ ഈ വിഷയത്തിൽ നടത്തിയ ഇടപെടലുകളാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. നിയമസഭയിൽ ഇത് സംബന്ധിച്ച് നിരവധി തവണ ചോദ്യങ്ങൾ ഉന്നയിച്ച് വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താനും ശ്രമിച്ചു. ഒന്നും രണ്ടും ഇടത് മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് വിഷയം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തകർന്ന ഡിപ്പോയുടെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''പറയാതെ വയ്യ...

കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.

നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്......

കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല... യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്.

അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.. ''

പറയാതെ വയ്യ... 🙏🙏

കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന്...

Posted by Mukesh M on Tuesday, 12 September 2023

Advertisement
Advertisement