ചില്ലുപാലത്തിന്റെ പ്രവേശന ഫീസ് 250 രൂപയാക്കി
Friday 15 September 2023 4:39 AM IST
ഇടുക്കി: വാഗമൺ ചില്ലുപാലത്തിലെ പ്രവേശന ഫീസ് 500ൽ നിന്ന് 250 രൂപയാക്കിയതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽ മീഡിയയിലൂടെയും നിരവധി പേർ പ്രവേശന ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. തുടർന്നാണ് പ്രവേശന ഫീസ് കുറയ്ക്കാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ മുതൽ കുറഞ്ഞ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇതുവരെ നാലായിരത്തോളം പേർ ചില്ലു പാലം സന്ദർശിച്ചതായി ഡി.ടി.പി.സി സെക്രട്ടറി ബിബീഷ് ജോസ് പറഞ്ഞു.