63 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ
Friday 15 September 2023 2:08 AM IST
തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങൾക്കായി 63 ഡി.സി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1169 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളും കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭാ ചോദ്യോത്തരവേളയിൽ പറഞ്ഞു. ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് ഇ.വി ആക്സിലറേറ്റർ സെൽ രൂപീകരിക്കും. അനെർട്ട് മുഖേന സർക്കാർ മേഖലയിൽ ആറ് സൗരോർജ ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യമേഖലയിലെ ഏഴ് സൗരോർജ ചാർജിംഗ് സ്റ്റേഷനുകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ,ലിന്റോ ജോസഫ്,കെ.എം.സച്ചിൻദേവ് എന്നിവരെ മന്ത്രി അറിയിച്ചു.