സോളാർ കത്ത് അച്ഛൻ കണ്ടിരുന്നു: ഉഷ മോഹൻദാസ്
Saturday 16 September 2023 2:12 AM IST
കൊല്ലം: സോളാർ പരാതിക്കാരിയുടെ വിവാദ കത്ത് അച്ഛൻ കണ്ടിട്ടുണ്ടെന്നും കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഇല്ലായിരുന്നുവെന്നും ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷ മോഹൻദാസ്. കത്തിലെ എല്ലാ വിവരവും അച്ഛനറിയാമായിരുന്നു. ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ചിന് അച്ഛൻ മൊഴികൊടുത്തിട്ടുണ്ട്. ഇക്കാര്യങ്ങൾ അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട്. പരാതിക്കാരിയെ അച്ഛൻ കണ്ടിട്ടില്ല. കത്ത് കണ്ടിട്ടുണ്ടെന്ന തെറ്റ് മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു. സോളാറിനൊപ്പം ഇടമലയാർ കേസും അന്വേഷിക്കണം. സോളാറിലെ സി.ബി.ഐ കണ്ടെത്തലിന് പ്രാധാന്യമുണ്ടെന്നും ഉഷ പറഞ്ഞു.