പേവിഷബാധയേറ്റ സ്ത്രീ മരിച്ചു

Monday 18 September 2023 3:15 AM IST

ചെർപ്പുളശ്ശേരി: പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന വെള്ളിനേഴി പഞ്ചായത്ത് മൂന്നാം വാർഡിൽ വടക്കൻ വെള്ളിനേഴി എർളയത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ ലത (53) തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു..

ഓണത്തിന് മുമ്പ്, വീട്ടിൽ സ്ഥിരമായി കൂട്ടിനുള്ള തെരുവ് നായയും പൂച്ചയും തമ്മിലുള്ള കടിപിടിക്കിടെ ഇടപെട്ട ഇവർക്ക് മൂക്കിൽ മുറിവ് പറ്റിയെങ്കിലും പ്രതിരോധ കുത്തിവയ്പ് എടുത്തില്ല. ദിവസങ്ങൾക്കകം ചില രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ സ്വകാര്യ ക്ലിനിക്കിലും, മാറ്റം കാണാത്തതിനാൽ 13ന് തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.
മക്കൾ: കൃഷ്ണകുമാർ, അനുരാധ.